മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ച് ഇന്ന് മികച്ച ദിനമാണ്. നിഫ്റ്റി 11000 മുകളിലാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 36600 മുകളിലും വ്യാപാരം ആരംഭിച്ചു. 

ബാങ്കിംഗ് മേഖലയിലാണ് ഇന്ന് കൂടുതൽ നേട്ടം പ്രകടമാകുന്നത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ച ഓഹരികളാണ്. ഓട്ടോ മൊബൈൽ മേഖലയിലെ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ്. സൺ ഫാർമ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയവയാണ് ഇന്ന് നഷ്ടം നേരിട്ടവയില്‍ പ്രധാനം. രൂപയുടെ മൂല്യത്തില്‍ മുന്നേറ്റമുണ്ട്. വിനിമയനിരക്കിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപ 70.59 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.