അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഏഷ്യന്‍ ഓഹരി വിപണികള്‍ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. ഇന്നലെ ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ കെഎസ്ഇ 100 432 പോയിന്‍റ് വരെ ഇടിഞ്ഞിരുന്നു.  

മുംബൈ: ഇന്ത്യയുടെ പാകിസ്ഥാന്‍ വ്യോമാക്രമണത്തിന് പിന്നാലെ ഒരു ഘട്ടത്തില്‍ 500 പോയിന്‍റ് വരെ ഇടിഞ്ഞ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് തിരിച്ചുകയറുന്നു. രാവിലെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 328 പോയിന്‍റ് ഉയര്‍ന്ന് 36,300 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 86 പോയിന്‍റ് ഉയര്‍ന്ന് 10,921 ലാണ് വ്യാപാരം മുന്നേറുന്നത്. മറ്റ് ഏഷ്യന്‍ ഓഹരി വിപണികളിലൂം മുന്നേറ്റം പ്രകടമാണ്.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഏഷ്യന്‍ ഓഹരി വിപണികള്‍ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. ഇന്നലെ ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ കെഎസ്ഇ 100 432 പോയിന്‍റ് വരെ ഇടിഞ്ഞിരുന്നു. 

മുന്‍പ് കാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായി 2016 സെപ്റ്റംബര്‍ 29 ന് ഇന്ത്യ നടത്തിയ കമാന്‍റോ പ്രത്യാക്രമണത്തിലും ഇന്ത്യന്‍ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിട്ടിരുന്നു. അന്ന് സൂചിക 596 പോയിന്‍റ് വരെ ഇടിഞ്ഞിരുന്നു. അതിര്‍ത്തിയില്‍ പ്രതിസന്ധി പരിഹരിക്കുന്നത് വരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കയറ്റിറക്കങ്ങളുണ്ടയേക്കാമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനാല്‍ നിക്ഷേപകര്‍ കരുതലോടെ നീങ്ങണമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.