Asianet News MalayalamAsianet News Malayalam

അമേരിക്കയും ജപ്പാനും യൂറോപ്പും ചെയ്യുന്നത് നോക്കൂ; കൊറോണ പ്രതിസന്ധി നേരിടാൻ നിർദ്ദേശങ്ങളുമായി അഭിജിത് ബാനർജി

ആവശ്യമുള്ള ആർക്കും താൽക്കാലിക റേഷൻ കാർഡുകൾ വിതരണം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗാന്ധിയും ബാനർജിയും വിശദമായി ചർച്ച ചെയ്തു. 

Abhijit Banerjee 's suggestions for India to reduce economic impact due to covid -19
Author
New Delhi, First Published May 5, 2020, 6:14 PM IST

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത്, ജൂൺ പാദത്തിൽ ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ തിരിച്ചടവ് ഇന്ത്യ ഒഴിവാക്കണമെന്നും ഉത്തേജന പാക്കേജിന്റെ ഭാഗമായി ജനസംഖ്യയുടെ 60% ദരിദ്രർക്ക് പണം നൽകണമെന്നും അഭിജിത് ബാനർജി. 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം നേടിയ വ്യക്തിയാണ് അഭിജിത് ബാനർജി.

"സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള എളുപ്പവഴി ചെലവാക്കലാണെന്ന് ഞാൻ കരുതുന്നു. എം‌എസ്‌എം‌ഇകൾക്ക് (സൂക്ഷ്മ -ചെറുകിട -ഇടത്തരം വ്യവസായങ്ങൾ) കൂടുതൽ പണം ലഭ്യമാക്കണം, അവർ അത് ചെലവഴിക്കുന്നു, അതിനുശേഷം സാധാരണ കെയ്‌നേഷ്യൻ ചെയിൻ റിയാക്ഷനായി അത് മാറും.” കോൺഗ്രസ് പാർട്ടിയുടെ മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായുള്ള വീഡിയോ കോളിൽ ബാനർജി പറഞ്ഞു.

റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൂന്ന് മാസത്തെ മൊറട്ടോറിയത്തിനപ്പുറം വായ്പാ തിരിച്ചടവിന്റെ ഉത്തരവാദിത്തം നടപ്പു ത്രൈമാസത്തിൽ ഏറ്റെടുക്കാ‌ സർക്കാരിന് കഴിയണമെന്ന് ബാനർജി നിർദ്ദേശിച്ചു. ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് പണം നൽകുന്നത്, അവരിൽ ചിലർ ദരിദ്രരുടെ കൂട്ടത്തിൽ അല്ലെങ്കിൽപ്പോലും, വിപണിയിലെ ആവശ്യകതയും സാമ്പത്തിക വളർച്ചയും മികച്ചതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് മുമ്പ് സർക്കാർ പണം കൈമാറുന്നത് ഒഴിവാക്കരുത്. റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം അംഗീകരിക്കുന്നതായും സാമ്പത്തിക വിദഗ്ധൻ അഭിപ്രായപ്പെട്ടു. 

വായ്‌പകളുടെ മൊറട്ടോറിയം കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കും

"നമുക്ക് ഇതിലും കൂടുതൽ ചെയ്യാൻ കഴിയും. ഈ പാദത്തിലെ കടമായ ഇടപാടുകൾ റദ്ദാക്കപ്പെടണം, സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം... എന്നാൽ അതിനപ്പുറം, മൈക്രോ -ചെറുകിട -ഇടത്തരം സംരംഭങ്ങൾക്ക് (എം‌എസ്‌എം‌ഇ) വേണ്ടിയുളള പ്രവർത്തനങ്ങൾ ശരിയായ അർത്ഥത്തിലാണോ എന്ന് വ്യക്തമല്ല. എംഎസ്എംഇയെ ശക്തിപ്പെടുത്തേണ്ടത് ആവശ്യകതയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രധാനമാണ്." അദ്ദേഹം തുടർന്നു.

വേണം വലിയ പാക്കേജ്

നിലവിൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറായ ബാനർജി പറയുന്നതനുസരിച്ച്, ആളുകളുടെ കയ്യിൽ പണം എത്തിച്ചാൽ എംഎസ്എംഇകൾ വാഗ്ദാനം ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യകത വർധിക്കാൻ അത് കാരണമാകും.

മുൻ പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ, മുൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ രാകേഷ് മോഹൻ തുടങ്ങിയവർ നിർദ്ദേശിച്ചതുപോലെ വലിയ ഉത്തേജക പാക്കേജിന്റെ ആവശ്യകത ബാനർജിയും നിർദ്ദേശിക്കുന്നു. 

“നമുക്ക് ഒരു ഉത്തേജക പാക്കേജ് ആവശ്യമാണെന്ന് ധാരാളം പേർ പറയുന്നു. അതാണ് യുഎസ് ചെയ്യുന്നത്, ജപ്പാനും യൂറോപ്പും അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ആവശ്യത്തിനുളള വലിയ ഉത്തേജക പാക്കേജ് നമ്മൾ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. ജിഡിപിയുടെ ഒരു ശതമാനത്തെക്കുറിച്ചാണ് നമ്മൾ ഇപ്പോഴും സംസാരിക്കുന്നത്. ജിഡിപിയുടെ 10 ശതമാനവുമായാണ് അമേരിക്ക മുന്നോട്ട് പോകുന്നത്.” ബാനർജി പറഞ്ഞു.

കൊറോണ വൈറസ് പകർച്ചവ്യാധി ഉപജീവനമാർഗത്തിലും സമ്പദ്‌വ്യവസ്ഥയിലും ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് രാഹുൽ ഗാന്ധി സാമ്പത്തിക വിദഗ്ധരുമായി നടത്തിവരുന്ന സംഭാഷണ പരമ്പരയിലെ രണ്ടാമത്തേതാണ് ചൊവ്വാഴ്ചയുണ്ടായത്. കഴിഞ്ഞ ആഴ്ച മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനുമായി അദ്ദേഹം സംസാരിച്ചിരുന്നു.

അഭിജിത് ബാനർജി ഉപദേശക സമിതിയിൽ

ചൊവ്വാഴ്ച നടന്ന 30 മിനിറ്റ് സംഭാഷണം കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ ചാനലുകളിൽ പോസ്റ്റ് ചെയ്തു. ആവശ്യമുള്ള ആർക്കും താൽക്കാലിക റേഷൻ കാർഡുകൾ വിതരണം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗാന്ധിയും ബാനർജിയും വിശദമായി ചർച്ച ചെയ്തു. പുതിയ ഉൽ‌പ്പന്നങ്ങൾ വരുന്നതിനുമുമ്പ് സർക്കാർ ഗോഡൗണുകളിൽ നിന്നുള്ള ഭക്ഷ്യധാന്യ ശേഖരം ഉപയോഗിക്കുകയും പൊതുവിതരണ സംവിധാനത്തിന്റെ (പി‌ഡി‌എസ്) നയങ്ങൾ പുനസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു അവർ ചർച്ച ചെയ്തു.

പെട്രോൾ, ഡീസൽ ഉപഭോ​ഗം കുറഞ്ഞു; ഏപ്രിൽ പകുതിക്ക് ശേഷം നേരിയ മുന്നേറ്റം

എം‌എസ്‌എം‌ഇകളിലെ സ്വാധീനം, നേരിട്ടുള്ള പണ കൈമാറ്റം, ഉത്തേജനത്തിനുള്ള അടിയന്തര സാഹചര്യം, ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള തന്ത്രങ്ങളുടെ വികേന്ദ്രീകരണം എന്നിവയിൽ രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾ കേന്ദ്രീകരിച്ചു. നേരിട്ടുള്ള മിനിമം ക്യാഷ് ട്രാൻസ്ഫർ അല്ലെങ്കിൽ എൻ‌വൈഎ‌വൈ (nyuntam aay yojana) എന്ന പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനം രൂപീകരിക്കുന്നതിൽ കോൺഗ്രസ് പാർട്ടി ബാനർജിയിൽ നിന്ന് ഉപദേശം തേടിയിരുന്നു. 

കഴിഞ്ഞ മാസം, പശ്ചിമ ബംഗാൾ സർക്കാർ രൂപീകരിച്ച ഉപദേശക സമിതിയിൽ അഭിജിത് ബാനർജിയും അം​ഗമാണ്. മഹാമാരിയിൽ സാമ്പത്തിക തകർച്ചയെ നേരിടുന്നതിനുള്ള നയം രൂപപ്പെടുത്തുന്നതിൽ ബാനർജി ബം​ഗാൾ സർക്കാരിനായി ഒരു ഉപദേശകന്റെ പങ്ക് വഹിക്കുന്നു.

Follow Us:
Download App:
  • android
  • ios