Asianet News MalayalamAsianet News Malayalam

കേരളത്തിലെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസർവ് ബാങ്കിലേക്ക്: സർവകക്ഷി യോ​ഗം വിളിക്കാൻ സർക്കാർ

കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ നവംബറിൽ തെരഞ്ഞെടുത്തിരുന്നു. നിയമം പ്രാബല്യത്തിൽ വരാതിരുന്നതിനാൽ നിയമത്തിലെ വ്യവസ്ഥകൾ ഈ തെരഞ്ഞെടുപ്പിന് ബാധകമായിരുന്നില്ല. 

banking regulation amendment act 2020 give power to rbi to control co -operative banking
Author
Thiruvananthapuram, First Published Jan 5, 2021, 3:13 PM IST

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയിൽ വൻ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന ബാങ്കിങ് നിയന്ത്രണ ഭേ​ദ​ഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി ധനമന്ത്രാലയം. 2021 ഏപ്രിൽ ഒന്ന് മുതൽ സഹകരണ മേഖലയെ പൂർണമായും റിസർവ് ബാങ്ക് നിയന്ത്രണത്തിലാക്കുന്നത് സംബന്ധിച്ചാണ് നിയമം. 

ഈ നിയമം കേരള ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എന്നിവയ്ക്ക് കൂടി ബാധകമാക്കും. ഇതിനായി റിസർവ് ബാങ്കിന്റെ നിർദ്ദേശം കൂടി ലഭിക്കേണ്ടതുണ്ട്. നിയമം നടപ്പായാൽ പ്രസ്തുത ബാങ്ക് ഭരണ സമിതികളുടെ കാലയളവിൽ മാറ്റം വരും. ഭരണ സമിതി, ബാങ്കിന്റെ ചെയർമാൻ, ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെ നടപടിയെടുക്കാനും ആർബിഐയ്ക്ക് കഴിയും. 

സ​ഹകരണ ബാങ്കിന്റെ ഓഹരി കൈമാറ്റം ചെയ്യാനും പുതിയ നിയമ ഭേദ​ഗതി റിസർവ് ബാങ്കിന് അനുവാദം നൽകുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ സർവകക്ഷി യോ​ഗം വിളിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്തെ സഹകരണ മേഖലയെ ​ഗുരുതരമായ രീതിയിൽ ബാധിക്കുന്ന തരത്തിലാണ് പുതിയ നിയമ ഭേദ​ഗതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകക്ഷി യോ​ഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും സഹകരണ മന്ത്രി പറഞ്ഞു.   

കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ നവംബറിൽ തെരഞ്ഞെടുത്തിരുന്നു. നിയമം പ്രാബല്യത്തിൽ വരാതിരുന്നതിനാൽ നിയമത്തിലെ വ്യവസ്ഥകൾ ഈ തെരഞ്ഞെടുപ്പിന് ബാധകമായിരുന്നില്ല. പുതിയ നിയമപ്രകാരം കേരള ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ബോർഡ് ഓഫ് മാനേജ്മെന്റ് എന്നിവയുടെ ഘടനയിൽ അഴിച്ചുപണി വേണ്ടിവരും.  

Follow Us:
Download App:
  • android
  • ios