തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് അമേരിക്കയുടെ നികുതി പട്ടികയിൽ മുൻപന്തിയിലുള്ളത്
ദില്ലി: ഇന്ത്യയുടെമേലുള്ള അമേരക്കയുടെ ഇരട്ടി നികുതി ഇന്നലെ മുതൽ പ്രബാല്യത്തിൽ വന്നു. അമേരിക്കയുടെ ഹാർമോണൈസ്ഡ് താരിഫ് ഷെഡ്യൂൾ അനുസരിച്ച്, കയറ്റുമതിയിൽ 50% യുഎസ് താരിഫ് ഏർപ്പെടുത്തിയ മറ്റ് രണ്ട് രാജ്യങ്ങൾ ബ്രസീലും ലെസോത്തോയുമാണ്. വിയറ്റ്നാമിന് 46 ശതമാനവുമാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് അമേരിക്കയുടെ നികുതി പട്ടികയിൽ മുൻപന്തിയിലുള്ളത്. ടോപ്-10 രാജ്യങ്ങളുടെ പട്ടിക ഇതാ
1 ലെസോത്തോ 50%
2 ഇന്ത്യ 50%
3 ബ്രസീൽ 50%
4 കംബോഡിയ 49%
5 ലാവോസ് 48%
6. മഡഗാസ്കർ 47%
7 വിയറ്റ്നാം 46%
8 ശ്രീലങ്ക 44%
9 മ്യാൻമർ 44%
10 ഫോക്ക്‌ലാൻഡ് ദ്വീപുകൾ 42%
റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധിക തീരുവയായ 25% കൂടി ചുമത്തിയത് ഇതോടെ ആകെ 50% തീരുവയായി. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന 55%-ത്തിലധികം ഉൽപ്പന്നങ്ങളെ ഈ നികുതികൾ ബാധിക്കും തുണിത്തരങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ തൊഴിൽ പ്രാധാന്യമുള്ള മേഖലകളെ ഇത് ഏറ്റവും കൂടുതൽ ബാധിക്കുകയും ചെയ്യും. വസ്ത്രങ്ങൾ, പാദരക്ഷകൾ, ചെറുകിട ഉൽപാദന വസ്തുക്കൾ എന്നിവ കയറ്റുമതി ചെയ്യുന്നവർ ഓർഡറുകൾ കുറയുന്നതിനും തൊഴിൽ വെട്ടിക്കുറയക്കുന്നതിനും തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ട്.

