Asianet News MalayalamAsianet News Malayalam

പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്: നാലാം പാദത്തിൽ സമ്പദ്‍വ്യവസ്ഥയിൽ തിരിച്ചുവരവുണ്ടാകും

റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരും. 

rbi mpc oct 09 decisions
Author
Mumbai, First Published Oct 9, 2020, 11:27 AM IST

മുംബൈ: റിപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയ അവലോകന യോ​ഗം. കൊവിഡ് പ്രതിസന്ധിയിൽ നിന്നും സാമ്പത്തിക മേഖല പതുക്കെ കരകയറുന്നുവെന്ന് ആർബിഐ ​ഗവർണർ ശക്തികാന്ത ദാസ് യോ​ഗം ശേഷം വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷം വളർച്ചാ നിരക്കിൽ വലിയ കുറവുണ്ടാകും. വർഷത്തിന്റെ അവസാന പാദത്തോടെ സാമ്പത്തിക രംഗത്ത് തിരിച്ചു വരവുണ്ടാകുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.

ആർബിഐ റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരും. മൂന്ന് പുതിയ സ്വതന്ത്രാംഗങ്ങള്‍ ചുമതലയേറ്റശേഷം നടന്ന ആദ്യയോഗത്തിലാണ് തീരുമാനം. അംഗങ്ങളെല്ലാവരും നിരക്ക് നാലുശതമാനത്തില്‍ നിലനിര്‍ത്തുന്നതിന് അനുകൂലമായാണ് വോട്ടുചെയ്തത്. 

ഓഗസ്റ്റില്‍ 6.69 ശതമാനമായിരുന്നു പണപ്പെരുപ്പം. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് വിതരണശൃംഖലയില്‍ തടസ്സമുള്ളതിനാല്‍ വരും മാസങ്ങളിലും വിലക്കയറ്റം കൂടാനാണ് സാധ്യതയെന്ന് പണനയ അവലോകന യോഗം വിലയിരുത്തി. അതേസമയം 2021ഓടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 

നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപിയില്‍ 9.5 ശതമാനത്തിൻെറ കുറവ് വരുമെന്നും റിസർവ് ബാങ്ക് പ്രവചിക്കുന്നു. സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തോടെ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നാണ് അവലോകന യോ​ഗ​ വിലയിരുത്തൽ. നിലവിലെ സാഹചര്യങ്ങള്‍ രാജ്യത്തെ സാമ്പത്തികവളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ബാങ്ക് നിരക്കും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും മാറ്റമില്ലാതെ തുടരും. 

Follow Us:
Download App:
  • android
  • ios