Asianet News MalayalamAsianet News Malayalam

സൗദി പിന്നിലായി, ഇന്ത്യൻ വിപണിയിൽ രണ്ടാം സ്ഥാനം അമേരിക്കയ്ക്ക്; ക്രൂഡ് വ്യാപാരത്തിന്റെ രസതന്ത്രം മാറുന്നു

ഇന്ത്യയിലേക്കുളള കയറ്റുമതിയിൽ സൗദി അറേബ്യ 2006 ജനുവരിക്ക് ശേഷം ആദ്യമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
 

us got second position in Indian crude market
Author
Mumbai, First Published Mar 15, 2021, 4:56 PM IST

പെക്കിൽ നിന്നുളള വിതരണത്തിൽ കുറവുണ്ടായ പശ്ചാത്തലത്തിൽ റിഫൈനറുകൾ വിലകുറഞ്ഞ യുഎസ് ക്രൂഡ് വാങ്ങൽ വർ‌ധിപ്പിച്ചു. യുഎസ് ക്രൂഡ് വാങ്ങൽ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർത്തിയതിനാൽ കഴിഞ്ഞ മാസം ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരനായി അമേരിക്ക മാറി. സൗദി അറേബ്യയെ പിന്തള്ളിയാണ് ഈ മുന്നേറ്റം. 

ഒപെക് പ്ലസ് രാജ്യങ്ങളുടെ ഉൽപ്പാദന വെട്ടിക്കുറവ് നടപടികൾക്ക് പിന്നാലെ സൗദി അറേബ്യയുടെ സ്വമേധയാ ഒരു മില്ല്യൺ ബിപിഡി (barrels per day) ഉൽപ്പാദനം വെട്ടിക്കുറച്ചു.

ലോകത്തെ മുൻനിര ഉത്പാദകരായ അമേരിക്കയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഫെബ്രുവരിയിൽ 48 ശതമാനം ഉയർന്ന് 545,300 ബിപിഡിയായി. ജനുവരിയിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 14 ശതമാനം മാത്രമായിരുന്നു അമേരിക്കൻ ക്രൂഡിന്റെ വിഹിതമെന്ന് റോയിട്ടേഴ്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഫെബ്രുവരിയിൽ സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 42 ശതമാനം ഇടിഞ്ഞ് 445,200 ബിപിഡി ആയി കുറഞ്ഞു. ഇന്ത്യയിലേക്കുളള കയറ്റുമതിയിൽ സൗദി അറേബ്യ 2006 ജനുവരിക്ക് ശേഷം ആദ്യമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്ത്യയു‌ടെ അഭ്യർത്ഥന 

“യുഎസ് ഡിമാൻഡ് ദുർബലമായിരുന്നു, റിഫൈനറികൾ കുറഞ്ഞ നിരക്കിൽ പ്രവർത്തിക്കുന്നു, അതിനാൽ യുഎസ് ക്രൂഡിന്റെ കയറ്റുമതി കൂടി, എണ്ണ ആവശ്യകത വേഗത്തിൽ വീണ്ടെടുക്കുന്ന മേഖല ഏഷ്യയാണ്,” റിഫിനിറ്റിവിലെ അനലിസ്റ്റ് എഹ്സാൻ ഉൾഹഖ് പറഞ്ഞു.

“വ്യാപാര പ്രശ്നം കാരണം ചൈന യുഎസ് ക്രൂഡ് എടുക്കുന്നില്ല, അതിനാൽ ഇന്ത്യൻ വിപണിയിലേക്ക് വ്യാപാരം തിരിയുന്നു, ”അദ്ദേഹം പറഞ്ഞു.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമായ ഇന്ത്യ ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെ സഹായിക്കുന്നതിനായി വിതരണ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് പ്രധാന എണ്ണ ഉൽപാദകരോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും പരി​ഗണിക്കപ്പെട്ടില്ല. സൗദി അറേബ്യ സ്വമേധയാ വെട്ടിക്കുറച്ചതിന് പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു.

ഒന്നാം സ്ഥാനം ഇറഖിന് തന്നെ

അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 867,500 ബിപിഡിയിലേക്ക് 23 ശതമാനം ഇടിവ് നേരിട്ടെങ്കിലും ഇറാഖ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി തുടരുന്നു.

2021 ൽ ഇറാഖ് നിരവധി ഇന്ത്യൻ റിഫൈനർമാർക്കുള്ള വാർഷിക എണ്ണ വിതരണം 20 ശതമാനം വരെ കുറച്ചിട്ടുണ്ട്. ഒപെക്കിലെ രണ്ടാമത്തെ വലിയ ഉൽപ്പാദക രാജ്യം ഗ്രൂപ്പിന്റെ ഉൽപാദന കരാർ പ്രകാരം ബാധ്യതകൾ നിറവേറ്റാൻ ശ്രമിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios