നോട്ട് പിന്‍വലിക്കലിനുശേഷം റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഇടപാടുകള്‍ നടത്തിയതിന് പൊതുമേഖ ബാങ്കുകളിലെ 27 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ആറ് ഉദ്യോഗസ്ഥരെ അപ്രധാന സ്ഥാനങ്ങളിലേക്ക് മാറ്റി .ക്രമക്കേട് അനുവദിക്കില്ലെന്നും ഇതിന് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാന്‍ ചില ബാങ്ക് ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകളുടേയും പരാതികളുടേയും അടിസ്ഥാനത്തിലാണ് നടപടി.