മുംബൈ: എന്‍ഫോഴ്‌‍സ്‍മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന 2,300 കമ്പനികളെ കണ്ടെത്തി. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കള്ളപ്പണം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച എന്‍ഫോഴ്‌സ്‍മെന്റ് പ്രത്യേക ദൗത്യസേനയാണ് റെയ്ഡ് നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഹാരാഷ്‌ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ ചഗന്‍ ബുജ്പാല്‍ 46 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നതായും, മുംബൈയില്‍ 700 കമ്പനികള്‍ ഒരേ മേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 100 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. വിദേശ കറന്‍സി വിനിമയ ഓഫീസുകളിലും പരിശോധന നടന്നു. നോട്ട് നിരോധനത്തിന് ശേഷവും കടലാസുകമ്പനികള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌‍സ്‍മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്‌ക്കിറങ്ങിയത്.