ദില്ലി: നോട്ട് നിരോധനത്തിന് ശേഷം പുതിയ അഞ്ഞൂറ് രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 5000 കോടി രൂപ ചിലവാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ എട്ടു വരെ 1695.7 കോടി 500 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടെന്നും ധനകാര്യസഹമന്ത്രി പി.രാധാകൃഷ്ണന്‍ ലോക്‌സഭയെ അറിയിച്ചു. 

മൊത്തം 4,968.84 കോടി രൂപയാണ് അഞ്ഞൂറ് രൂപ നോട്ടുകളുടെ അച്ചടിക്ക് ചിലവായത്. 

രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 1293.6 കോടി രൂപയാണ് ചിലവായത്. 365.4 കോടി രണ്ടായിരം രൂപ നോട്ടുകളാണ് ഇതുവരെ അച്ചടിച്ചത്. 200 രൂപയുടെ 178 കോടി നോട്ടുകള്‍ അച്ചടിച്ചപ്പോള്‍ 522.83 കോടി രൂപയും സര്‍ക്കാരിന് ചിലവായി.