1, ശമ്പളം മാത്രമല്ല എല്ലാം...

ജോലിയില്‍ മികവ് കാട്ടുന്നതും ശമ്പളവര്‍ദ്ധനവും സ്ഥാനക്കയറ്റവുമൊക്കെ ലഭിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ വരുമാനം ശമ്പളത്തിലൂടെ മാത്രമാകരുത്. മ്യൂച്ചല്‍ഫണ്ട്, ഡിവിഡന്റ് നിക്ഷേപങ്ങള്‍, വീടോ കടയോ വസ്തുവകകളോ വാടകയ്‌ക്ക് നല്‍കുക, ബിസിനസ് നിക്ഷേപം എന്നിവയിലൂടെ പണം ഉണ്ടാക്കുക. ഇക്കാര്യങ്ങളൊന്നും സാധാരണഗതിയില്‍ ആരും പുറത്തുപറയാത്ത കാര്യങ്ങളാണ്...

2, ഒന്നും നാളേയ്‌ക്ക് മാറ്റരുത്...

ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ അപ്പോള്‍ത്തന്നെ ചെയ്യുക. ഉദാഹരണത്തിന് ഓഹരിനിക്ഷേപത്തില്‍ മൂല്യം മാറിമറിയുമ്പോള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യേണ്ടത് അപ്പോള്‍ത്തന്നെ ചെയ്യുക. നാളത്തേക്ക് വെച്ചാല്‍ അത് വലിയ നഷ്‌ടമുണ്ടാക്കും.

3, ലക്ഷ്യങ്ങള്‍ എഴുതിവെക്കുക-

ഒരു വര്‍ഷം നിങ്ങള്‍ നേടാന്‍ ആശിക്കുന്ന ലക്ഷ്യങ്ങള്‍ ഒരു പേപ്പറില്‍ എഴുതി സൂക്ഷിക്കുക. അതിന് ഒരു ടൈംലൈനും വേണം. ഒരു മാസംകൊണ്ട് നേടേണ്ട ലക്ഷ്യവും ആറുമാസംകൊണ്ട് നേടേണ്ട ലക്ഷ്യവും എഴുതി സൂക്ഷിക്കുക. ഈ ലക്ഷ്യങ്ങള്‍ സാധിക്കുന്നുണ്ടോയെന്ന് സ്വയം വിലയിരുത്തുക. പോരായ്‌മകള്‍ പരിഹരിച്ചു മുന്നേറുക.

4, നികുതിയെക്കുറിച്ച് നല്ല ധാരണ വേണം...

ധനികനാകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് നല്ലൊരു അക്കൗണ്ടന്റ് സുഹൃത്തായിവേണം. ആദായനികുതി സംബന്ധിച്ച് നല്ല ധാരണയും ഉണ്ടാകണം. ആദായനികുതിയുടെ പരിധിയില്‍ വരാതെയുള്ള സമ്പാദ്യമാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഇതേക്കുറിച്ച് നല്ല ധാരണയില്ലാത്തവര്‍, വന്‍ തുക നികുതിയായി ഒടുക്കേണ്ടിവരും.

5, പുറത്തെ ഭക്ഷണം കുറച്ചുമതി...

കൂടുതല്‍ പണം സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍, പുറത്ത് പോയി ഭക്ഷണം കഴിക്കുന്ന ശീലം നല്ലരീതിയില്‍ കുറയ്‌ക്കണം. പറ്റുമെങ്കില്‍ ഒഴിവാക്കണം. ഭക്ഷണം മാത്രമല്ല, അനാവശ്യ ഷോപ്പിംഗ് ഒഴിവാക്കണം. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ വളരെ ലാഭകരമായി വാങ്ങാന്‍ ശ്രദ്ധിക്കുക. ഇതുമൂലമുള്ള പാഴ്‌ച്ചെലവ് കുറയ്‌ക്കുകയും വേണം. പുറത്തെ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ആരോഗ്യകരമായ പ്രശ്‌നങ്ങളില്‍നിന്ന് രക്ഷപ്പെടാനും സാധിക്കും. പലപ്പോഴും ഒരാളുടെ ബജറ്റ് താളംതെറ്റിക്കാന്‍ അനാരോഗ്യവും ചികില്‍സയും ഇടയാക്കും.

6, നിങ്ങള്‍ ഒരു ബോസ് ആകണം...

മറ്റൊരു ബോസിന്റെ കീഴില്‍ ജോലി ചെയ്യുക മാത്രമല്ല, നിങ്ങള്‍ തന്നെ ഒരു ബോസായി മാറണം. ഇതിന് ജോലിക്കൊപ്പം സ്വന്തമായി വരുമാനം കണ്ടെത്താന്‍ ഒരു ബിസിനസ് തുടങ്ങുക. ഇത് നേരിട്ടു ചെയ്യേണ്ടതില്ല. അടുത്ത ബന്ധുക്കളെയോ വിശ്വാസമുള്ള സുഹൃത്തുക്കളെയോ ഏല്‍പ്പിക്കുക. എല്ലാം നിയന്ത്രണങ്ങളും നിങ്ങള്‍ തന്നെ കാത്തുസൂക്ഷിക്കണം.

7, മറ്റുള്ളവരുടെ പണം വിദഗ്ദ്ധമായി ഉപയോഗിക്കുക...

പണം ഉപയോഗിച്ചു പണമുണ്ടാക്കാം. സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെ കൈവശമുള്ള, ആവശ്യത്തിലധികമുള്ള പണം നിങ്ങളെ ഏല്‍പ്പിക്കുന്നുവെന്ന് വെയ്‌ക്കുക. ഈ പണം വിദഗ്ദ്ധമായി നിക്ഷേപിക്കുകയും, നല്ല സമ്പാദ്യമാക്കി മാറ്റുകയും വേണം. ഏറെക്കാലത്തിന് ശേഷം പണം ആവശ്യക്കാരന് മടക്കി നല്‍കുമ്പോള്‍ അതില്‍നിന്ന് നല്ലൊരു സമ്പാദ്യം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കണം. ഇതിന് ഓഹരി നിക്ഷേപങ്ങള്‍, മ്യൂച്ചല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പ്ലാനുകള്‍ എന്നിവ തെരഞ്ഞെടുക്കണം.