1, തിരക്കേറിയ എടിഎമ്മില്‍ മാത്രം പോകുക-

ആളൊഴിഞ്ഞ ഭാഗത്തുള്ള എടിഎമ്മുകളില്‍ പോകരുത്. എപ്പോഴും നല്ല തിരക്കുള്ള എടിഎമ്മില്‍ മാത്രം പോകുക.

2, പകല്‍ തിരക്കേറിയ സമയത്ത് വേണം എടിഎമ്മില്‍ പോകാന്‍

രാത്രിയിലും പുലര്‍ച്ചെയും എടിഎമ്മില്‍ പോകരുത്. പകല്‍ തിരക്കേറിയ സമയത്തുവേണം എടിഎമ്മില്‍ പോകാന്‍. രാത്രിയില്‍ പണത്തിന് അത്യാവശ്യമാണെങ്കില്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കൊപ്പം വേണം എടിഎമ്മില്‍ പോകാന്‍.

3, എടിഎം നന്നായി നിരീക്ഷിക്കണം-

എടിഎമ്മിനുള്ളില്‍ ചാരക്യാമറകള്‍ സ്ഥാപിച്ചാണ് അടുത്തിടെ കേരളത്തില്‍ ഉള്‍പ്പടെ തട്ടിപ്പ് നടത്തിയത്. അതുകൊണ്ടുതന്നെ എടിഎമ്മില്‍ എത്തുമ്പോള്‍, അസ്വാഭാവികമായി എന്തെങ്കിലും മെഷീന് ചുറ്റുമുണ്ടോയെന്ന് നിരീക്ഷിക്കണം. എന്തെങ്കിലും അസ്വാഭാവികത കണ്ടാല്‍ പണമെടുക്കാതെ മടങ്ങണം.

4, അപരിചിതരെ ശ്രദ്ധിക്കുക-

എടിഎമ്മിന് പുറത്ത് അപരിചിതരായിട്ടുള്ള ആളുകള്‍ ഏറെനേരമായി ചുറ്റിക്കറങ്ങുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. സംശയാസ്‌പദമായി തോന്നുവെങ്കില്‍ ബാങ്ക് അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കണം.

5, പാതിവഴിയില്‍ കാര്‍ഡ് പിന്‍വലിക്കരുത്-

ഇടപാട് നടക്കാതിരിക്കുകയോ, പണം ലഭിക്കാതിരിക്കുകയോ ചെയ്‌താല്‍, കാര്‍ഡ് ഉടന്‍ പിന്‍വലിച്ച് മടങ്ങരുത്. ഇത് കള്ളന്‍മാര്‍ക്ക് അവസരമൊരുക്കും. ഇത്തരം അവസരങ്ങളില്‍ സെക്യൂരിറ്റിയുടെ സഹായം തേടുക. ഇടപാട് ക്യാന്‍സര്‍ ആക്കിയെന്ന് ഉറപ്പുവരുത്തിയശേഷം വേണം അവിടെനിന്ന് മടങ്ങാന്‍.

6, എന്ത് വില കൊടുത്തും പിന്‍ സംരക്ഷിക്കണം-

എടിഎമ്മിന്റെ പിന്‍ നമ്പര്‍ ഏറ്റവും രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നാണ്. ഒരു കാരണവശാലും അത് നമ്മള്‍ ആഗ്രഹിക്കാത്ത ഒരാളുടെ കൈയില്‍ എത്തരുത്. എടിഎമ്മില്‍ പോകുമ്പോള്‍, പിന്‍ പേപ്പറില്‍ എഴുതി കൊണ്ടുപോകരുത്. പിന്‍ നമ്പര്‍ മനസില്‍ തന്നെ സൂക്ഷിക്കുക. ഓര്‍ത്തുവെയ്‌ക്കാന്‍ പറ്റിയ നമ്പര്‍ വേണം പിന്‍ ആക്കുവാന്‍.

7, എടിഎമ്മില്‍ എപ്പോഴും ശ്രദ്ധവേണം-

ഇടപാട് നടത്താന്‍ എടിഎമ്മില്‍ കയറുമ്പോള്‍, ചുറ്റുപാടും ശ്രദ്ധ വേണം. കാര്‍ഡ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റാരെങ്കിലും അവിടേക്കു വരുന്നുണ്ടോയെന്ന് ശ്രദ്ദിക്കണം.

8, ഇടപാടില്‍ പിശകുണ്ടോയെന്ന് ശ്രദ്ധിക്കുക-

എടിഎമ്മില്‍ കയറി ബാലന്‍സ് പരിശോധിക്കുമ്പോള്‍, നിങ്ങള്‍ ഉദ്ദേശിക്കുന്ന പണം ഇല്ലെങ്കില്‍, ഉടന്‍ തന്നെ വിവരം ബാങ്കില്‍ അറിയിക്കണം. കൂടാതെ രസീത് എടുത്തു സൂക്ഷിക്കുകയും വേണം. വ്യാജ ഇടപാട് നടന്നിട്ടുണ്ടോയെന്ന് അറിയാന്‍, മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതും നല്ലതാണ്.

9, പണം എണ്ണിനോക്കണം-

എടിഎം മെഷീന്‍ തരുന്ന പണം കൃത്യമായിരിക്കുമെന്ന ധാരണയൊന്നും വേണ്ട. ചിലപ്പോള്‍ കുറവുണ്ടാകാം, കൂടുതലാകാം. അതുകൊണ്ട് പണമെടുത്ത ശേഷം എണ്ണിനോക്കാന്‍ മറക്കരുത്.