ദില്ലി: രാജ്യത്തെ മൂന്നിലൊന്ന് എടിഎമ്മുകളും പ്രവര്‍ത്തനരഹിതമാണെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ റിസര്‍വ് ബാങ്ക് അതതു ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി.
രാജ്യത്തെ 4000 എടിഎമ്മുകളില്‍ റിസര്‍വ് ബാങ്ക് നടത്തിയ സര്‍വെയിലാണു കണ്ടെത്തല്‍. മൂന്നിലൊന്ന് എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും, പല എടിഎമ്മുകളും ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍തക്ക രീതിയിലുള്ളതല്ലെന്നും റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ്. മുന്ദ്ര പറഞ്ഞു.
