Asianet News MalayalamAsianet News Malayalam

ബാങ്ക് അക്കൗണ്ടിന് ആധാർ നിർബന്ധം

Aadhaar must be linked to bank accounts by December 31
Author
First Published Jun 16, 2017, 4:45 PM IST

ന്യൂഡൽഹി: പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ആധാർ നിർബന്ധമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിസംബർ മുപ്പത്തിയൊന്നിന് മുമ്പ് എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നും 50,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് അധാർ നിർബന്ധമായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമെന്ന് വ്യക്തമാക്കി കേന്ദ്ര റവന്യൂ വകുപ്പാണ് വിജ്ഞാപനം പുറത്തിറക്കിയത്. കള്ളപ്പണവും ഹവാല ഇടപാടും  തടയുന്നതിനുള്ള നിയമത്തിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് വിജ്ഞാപനം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ നപര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം സുപ്രീംകോടതി ശരിവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. പുതിയ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ആധാര്നിര്‍ബന്ധമാക്കി. ഇപ്പോൾ ആധാർ ഇല്ലാത്തവർക്ക് അപേക്ഷിച്ചതിന്റെ തെളിവു കാണിച്ച് അക്കൗണ്ട് തുറക്കാം. ഇവർ ആറുമാസത്തിനകം ആധാർ നല്കിയാൽ മതിയാവും. 

നിലവിലെ അക്കൗണ്ടുകള്‍ അധാറുമായി ബന്ധിപ്പിക്കാന്‍ ഡിസംബര്‍31 വരെ സമയം നല്‍കും.  ഈ സമയപരിധിക്ക് ശേഷം ആധാർ ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളില്‍ ഇടപാടുകള്‍ അനുവദിക്കില്ല. അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്ക് ഇനി ആധാര്‍ നമ്പർ നിർബന്ധമായും നൽകണം. നിലവിൽ ഇതിന്  പാന്‍ നന്പര്‍ നല്‍കിയാല്‍ മതിയായിരുന്നു. വ്യക്തികള്‍ ,സ്ഥാപനങ്ങള്‍, പങ്കാളിത്ത അക്കൗണ്ടുകള്‍ എന്നിവയ്കകെല്ലാം വിജ്ഞാപനം ബാധകമാണ്.

സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾക്ക് മാനേജര്‍മാരുടേയൊ , ഇടപാടുകൾ നടത്താന്‍ അധികാരപ്പെട്ട ജീവനക്കാരുടേയൊ ആധാര് നല്കാം. പുതിയ അക്കൗണ്ടുകള തുടങ്ങുന്പോള്‍ ഉപഭോക്താവിനെക്കുറിച്ചുള്ള മുഴുവന് വിവരങ്ങളും ബാങ്കുകള് ശേഖരിക്കണം. ഈ വിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തുകയും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും വേണം.  കേന്ദ്ര സര്ക്കാരിന്‍റെ പുതിയ വിജ്ഞാപനത്തോടെ ആധാറില്ലാതെ ബാങ്കുകളുമായി ബന്ധപ്പെട്ട ഒരു ഇടപാടും സാധ്യമല്ലാതായി.

 

 

Follow Us:
Download App:
  • android
  • ios