ന്യൂഡല്‍ഹി: ജൻധൻ അക്കൗണ്ടും ആധാറും മൊബൈൽ ഫോണും അഴിമതി ഇല്ലതാക്കാനും സുതാര്യത ഉറപ്പുവരുത്താനും സഹായിച്ചുവെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യ വസുദൈവ കുടുംബകമെന്ന ഭാരതീയ ആശയത്തിന്‍റെ പൂർത്തീകരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂ ഡല്‍ഹിയിൽ രണ്ടു ദിവസത്തെ ലോക സൈബർ സ്പേസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.