സാധാരണഗതിയില്‍ ഒരാളുടെ അക്കൗണ്ട് വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം മറ്റൊരാള്‍ക്ക് നല്‍കാനാവില്ല.
ദില്ലി: ഉറ്റവരുടെ മരണശേഷം അവരുടെ അക്കൗണ്ട് വിവരങ്ങള് അടുത്ത ബന്ധുക്കള്ക്ക് ലഭിക്കുമോ? ഇക്കാര്യത്തില് ശ്രദ്ധേയമായൊരു വിധിയാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഇന്ഫര്മേഷന് കമ്മീഷനില് നിന്നുണ്ടായത്. മരണപ്പെട്ട അച്ഛന് പോസ്റ്റ് ഓഫീസിലുണ്ടായിരുന്ന നിക്ഷേപത്തിന്റെ വിവരങ്ങള് ചോദിച്ചപ്പോള് അത് മരിച്ചയാളുടെ സ്വകാര്യ വിവരമായതിനാല് നല്കാനാവില്ലെന്നായിരുന്നു ജീവനക്കാര് മകന് നല്കിയ മറുപടി. തുടര്ന്നാണ് അപ്പീലുമായി അദ്ദേഹം കേന്ദ്ര ഇന്ഫര്മേഷന് കമ്മീഷനെ സമീപിച്ചത്.
നിയമപരമായ അനന്തരവകാശികള്ക്ക് മരണപ്പെട്ടയാളുടെ അക്കൗണ്ടുകള് സംബന്ധിച്ച വിവരങ്ങള് ഒരുകാരണവശാലും നിഷേധിക്കരുതെന്ന് വിധിച്ച കമ്മീഷന്, തപാല് വകുപ്പ് ഉദ്ദ്യോഗസ്ഥന് 25,000 രൂപ പിഴ ശിക്ഷയും വിധിച്ചു. ജീവിച്ചിരുന്നപ്പോള് തന്റെ പിതാവിന് ഉണ്ടായിരുന്ന അക്കൗണ്ടുകളുടെയും പോളിസികളുടെയും എല്ലാ കാര്യങ്ങളും അറിയാന് മകന് അവകാശമുണ്ട്. വിവരാവകാശ നിയമപ്രകാരം പോസ്റ്റ് ഓഫീസില് നിന്ന് പണമല്ല അപേക്ഷകന് നല്കുന്നത്. എത്ര പണമുണ്ടെന്ന വിവരം മാത്രമാണ്- കമ്മീഷന്റെ ഉത്തരവില് പറയുന്നു.
സാധാരണഗതിയില് ഒരാളുടെ അക്കൗണ്ട് വിവരങ്ങള് വിവരാവകാശ നിയമപ്രകാരം മറ്റൊരാള്ക്ക് നല്കാനാവില്ല. എന്നാല് മരണശേഷം അനന്തരാവകാശികള് ആ വിവരം ചോദിച്ചാല് അത് നിഷേധിക്കാനും പാടില്ല. കാരണം അപ്പോള് അത് അവരുടെ കൂടി സ്വകാര്യ വിവരമാണെന്നും കമ്മീഷന് വിധിച്ചു. വിവരവാകാശ കമ്മീഷന് പരമാവധി നല്കാവുന്ന പിഴ ശിക്ഷയായ 25,000 രൂപയുടെ ശിക്ഷയാണ് ഉദ്ദ്യോഗസ്ഥന് വിധിച്ചത്.
2014ല് മരണപ്പെട്ട മകന്റെ അക്കൗണ്ടിലെ വിവരങ്ങള് ചോദിച്ച മറ്റൊരു പിതാവിനും സമാന അനുഭവമുണ്ടായതിനെ തുടര്ന്ന് കമ്മീഷനെ സമീപിച്ചിരുന്നു. ഈ കേസിലും ഉദ്ദ്യോഗസ്ഥന് 25,000 രൂപ പിഴ ശിക്ഷ വിധിച്ചു. തപാല് വകുപ്പ് ജീവനക്കാരനാണ് ഈ കേസിലും ശിക്ഷ കിട്ടിയത്.
