കൊച്ചി: ഡിസംബര്‍ അഞ്ചിന് ശേഷം തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന. സ്വര്‍ണവില കുറയുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചത്. 

പവന് 320 രൂപയാണ് സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ വര്‍ധിച്ചത്. ഇന്നലെയും ചൊവ്വാഴ്ചയും 20,800 എന്ന നിലയില്‍ തുടര്‍ന്ന ശേഷം ഇന്ന് 320 കൂടി 21,120 എന്ന നിലയിലാണ് വില. ഗ്രാമിന് 40 രൂപ കൂടി 2640 ആയിട്ടുണ്ട്.