മഹാത്മാഗാന്ധിയുടെ ചിത്രം പ്രിന്‍റ് ചെയ്ത ചെരുപ്പ് വില്‍പ്പനയ്‌ക്ക് വച്ച് ഓണ്‍ലൈന്‍ വില്‍പ്പന ശൃഖലയായ ആമസോണ്‍ വീണ്ടും വിവാദത്തില്‍. നേരത്തെ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടി വില്‍പ്പനയ്‌ക്ക് വച്ച് ആമസോണ്‍ വിവാദത്തിലായിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ താക്കീതിനെതുടര്‍ന്നാണ് ഉത്പ്പന്നം പിന്‍വലിച്ച് ആമസോണ്‍ മാപ്പുപറഞ്ഞിരുന്നു.