സ്റ്റാര്‍ട്ടപ്പുകള്‍കളെ വളര്‍ത്തിയെടുക്കാന്‍ എയര്‍ ബസ് രൂപികരിച്ച ബിസ്‍ലാബ് ആക്സിലറേറ്റര്‍ പദ്ധതിയാണ് കേരളത്തിലേക്കെത്തുന്നത്
തിരുവനന്തപുരം: നിങ്ങളുടെ ഉള്ളില് ബിസിനസായി വളര്ത്തിയെടുക്കാന് കഴിയുന്ന സംരംഭക ആശയമുണ്ടെങ്കില് സഹായവുമായി എയര് ബസ് എത്തുന്നു. എയ്റോസ്പെയ്സ് രംഗത്തെ സ്റ്റാര്ട്ടപ്പുകള്ക്ക് ശക്തമായ പിന്തുണ നല്കി വരുന്ന മള്ട്ടി നാഷണല് കമ്പനിയാണ് എയര് ബസ്.
സംരംഭക ആശയങ്ങളുടെ വികാസത്തിനായി ടെക്നോപാര്ക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയില് എയര് ബസ് പങ്കാളിയാവും. ടെക്നോസിറ്റിയിലെ നിര്ദിഷ്ട സ്പേയ്സില് അവര് പുതിയ ക്യാമ്പസ് പണിയും. എയ്റോസ്പെയ്സ് സ്റ്റാര്ട്ടപ്പുകള്കളെ വളര്ത്തിയെടുക്കാന് എയര് ബസ് രൂപികരിച്ച ബിസ്ലാബ് ആക്സിലറേറ്റര് പദ്ധതിയാണ് കേരളത്തിലേക്കെത്തുന്നത്. നിലവില് ലോകത്ത് നാലിടങ്ങളിലാണ് എയര് ബസ് ബിസ്ലാബുകള് പ്രവര്ത്തിക്കുന്നത്.
ഫ്രാന്സിലെ ടുളൂസ്, സ്പെയിനിലെ മാഡ്രിഡ്, ജര്മ്മനിയിലെ ഹാംബര്ഗ്, ഇന്ത്യയിലെ ബാംഗ്ലൂര് എന്നിവടങ്ങളിലാണ് ഇത്തരം സംവിധാനം എയര്ബസിനുളളത്. ഇതില് ബാംഗ്ലൂര് ക്യാമ്പസിന്റെ പ്രവര്ത്തനങ്ങളാവും കേരളത്തിലേക്കും എയര്ബസ് ദീര്ഘിപ്പിക്കുന്നത്. മികച്ച ആശയങ്ങളെ കണ്ടെത്തി വികസിപ്പിച്ച് സ്റ്റാര്ട്ടപ്പുകളാക്കി മാറ്റി ഒടുവില് എയര്ബസിന്റെ ഭാഗമാക്കുന്നതാണ് ബിസ്ലാബിന്റെ പ്രവര്ത്തന രീതി.
