കടബാധ്യത വില്ലനായി നില്‍ക്കുമ്പോഴും എയര്‍ ഇന്ത്യയ്ക്ക് വരുമാന വര്‍ദ്ധന

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 13, Jan 2019, 9:54 AM IST
air india in profit; this quarter 20 percentage
Highlights

ഈ പാദത്തില്‍ 5,538 കോടി രൂപായാണ് കമ്പനി വരുമാന വര്‍ദ്ധന നേടിയത്.

ദില്ലി: ബാധ്യതകള്‍ പ്രതിസന്ധിയിലാക്കിയ പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ യാത്ര വരുമാനത്തില്‍ 20 ശതമാനത്തിന്‍റെ വര്‍ദ്ധനവ്. 2018 ഒക്ടോബര്‍ - ഡിസംബര്‍ പാദത്തിലാണ് എയര്‍ ഇന്ത്യ വരുമാന നേട്ടം സ്വന്തമാക്കിയത്.

ഈ പാദത്തില്‍ 5,538 കോടി രൂപായാണ് കമ്പനി വരുമാന വര്‍ദ്ധന നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ഇതേപാദത്തില്‍ 4,615 കോടി രൂപയായിരുന്നു വരുമാനം. എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ കടബാധ്യത 48,000 കോടി രൂപയിലധികമാണ്.

loader