Asianet News MalayalamAsianet News Malayalam

എയര്‍ ഇന്ത്യയുടെ ഉപ കമ്പനി വില്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം

നിലവില്‍ 50,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യയ്ക്കുളളത്. എഐഎല്‍എസ്എല്ലിന്‍റെ വില്‍പ്പനയ്ക്കുളള താല്‍പ്പര്യ പത്രത്തിന് സമിതി അംഗീകാരം നല്‍കി. എഐഎല്‍എസ്എല്ലിന്‍റെ 100 ശതമാനം ഉടമസ്ഥാവകാശവും വില്‍ക്കുന്നതിനാണ് തീരുമാനിച്ചിട്ടുളളത്.

air india share sale
Author
New Delhi, First Published Nov 28, 2018, 8:45 PM IST

ദില്ലി: എയര്‍ ഇന്ത്യയുടെ ഉപ കമ്പനിയായ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിനെ (എഐഎല്‍എസ്എല്‍) വില്‍ക്കാന്‍ കേന്ദ്ര മന്ത്രിതല സമിതി അംഗീകാരം നല്‍കി. കടബാധ്യതകളില്‍ നിന്ന് എയര്‍ ഇന്ത്യയെ കരകയറ്റുന്നതിന് മുഖ്യമല്ലാത്ത ആസ്തികള്‍ വില്‍ക്കുന്നതിനുളള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഉപ കമ്പനിയുടെ ആസ്തികള്‍ വില്‍ക്കാനെരുങ്ങുന്നത്.  

നിലവില്‍ 50,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യയ്ക്കുളളത്. എഐഎല്‍എസ്എല്ലിന്‍റെ വില്‍പ്പനയ്ക്കുളള താല്‍പ്പര്യ പത്രത്തിന് സമിതി അംഗീകാരം നല്‍കി. എഐഎല്‍എസ്എല്ലിന്‍റെ 100 ശതമാനം ഉടമസ്ഥാവകാശവും വില്‍ക്കുന്നതിനാണ് തീരുമാനിച്ചിട്ടുളളത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ നേതൃത്വത്തിലാണ് എയര്‍ ഇന്ത്യ പുന:ക്രമീകരണത്തിനുളള ബദല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. 

നേരത്തെ എയര്‍ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികള്‍ കൈമാറാനുളള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം എഐഎല്‍എസ്എല്‍ 61.66 കോടി രൂപ ലാഭം നേടിയിരുന്നു. 

Follow Us:
Download App:
  • android
  • ios