മുംബൈ: ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികള്‍ കഴിഞ്ഞ വര്‍ഷം 120 വിമാനങ്ങള്‍ വാങ്ങിക്കൂട്ടി. ഒരു വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്രയധികം പുതിയ വിമാനങ്ങള്‍ വാങ്ങിയത്. ഇന്ത്യയില്‍ ഒന്‍പത് വിമാനക്കമ്പനികളാണുളളത്. ഇവയ്ക്കെല്ലാം കൂടി നിലവില്‍ 660 വിമാനങ്ങളുണ്ട്. 

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങിയത് ഇന്‍ഡിഗോയാണ്. 55 വിമാനങ്ങളാണ് ഇന്‍ഡിഗോ സ്വന്തമാക്കിയത്. ഇതോടെ ഇന്‍ഡിഗോയ്ക്ക് നിലവില്‍ 206 വിമാനങ്ങളായി. പുതിയ വിമാനങ്ങളെത്തിയതോടെ എയര്‍ ഇന്ത്യയ്ക്ക് ആകെ വിമാനങ്ങളുടെ എണ്ണം 125 ഉം ജെറ്റ് എയര്‍വേയ്സിന് 124 മായി ഉയര്‍ന്നു.

പുതിയതായി ഇന്ത്യയിലേക്ക് എത്തിയ വിമാനങ്ങളില്‍ നല്ലൊരു പങ്കും 'എയര്‍ബസ് എ 320 നിയോ' ശ്രേണിയില്‍ വരുന്നവയാണ്.