കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഐഡിയ- വോഡാഫോണ്‍ ഇന്ത്യ ലയിച്ച് പുതിയ കമ്പനി രൂപീകരിക്കുന്നതിന് ടെലിക്കോം വകുപ്പ് അനുമതി നല്‍കിയത്. 

മുംബൈ: ടെലിക്കോം മേഖലയെ ഇളക്കിമറിച്ചു കൊണ്ട് നടക്കുന്ന യുദ്ധത്തിന് ഇനി ആറ് മാസത്തില്‍ കൂടുതല്‍ ആയുസ്സുണ്ടാകില്ലെന്ന് എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിത്തല്‍. വോഡാഫോണ്‍ - ഐഡിയ ലയനത്തോടെ രാജ്യത്ത് മൂന്ന് വലിയ കമ്പനികള്‍ നിലവില്‍ വരും ഇതോടെ താരിഫുകളില്‍ കുറച്ച് വിപണി പിടിക്കാന്‍ കമ്പനികള്‍ നടത്തുന്ന യുദ്ധം അനസാനിക്കുമെന്നും. എയര്‍ടെല്‍, വോഡാഫോണ്‍ -ഐഡിയ ലയിച്ചുണ്ടാവുന്ന കമ്പനി, ജിയോ എന്നിവയവും ആ വലിയ മൂന്ന് കമ്പനികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, അതിന് ശേഷവും താരിഫ് കുറച്ചുകൊണ്ട് ടെലിക്കോം വ്യവസായത്തില്‍ മത്സരമുണ്ടായാല്‍ എല്ലാ കമ്പനികളെയും അത് സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സരാധിഷ്‍ഠിത വ്യവസായത്തിന്‍റെ ഭാഗമായാണ് കമ്പനികള്‍ ഇളവുകള്‍ നല്‍കുന്നതെന്നും, നിരക്കിളവുകളില്‍ വലിയ മത്സരം നടന്നത് കാര്യമായ വരുമാന നഷ്ടം ടെലിക്കോം കമ്പനികള്‍ക്ക് വരുത്തിവച്ചതായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഐഡിയ- വോഡാഫോണ്‍ ഇന്ത്യ ലയിച്ച് പുതിയ കമ്പനി രൂപീകരിക്കുന്നതിന് ടെലിക്കോം വകുപ്പ് അനുമതി നല്‍കിയത്. ഉപഭോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും ലയനത്തിലൂടെ രൂപീകൃതമാകുന്ന കമ്പനിയാവും രാജ്യത്ത് ഒന്നാം സ്ഥാനം അലങ്കരിക്കുക. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനി എയര്‍ടെല്ലാണ്.