259 രൂപയ്ക്ക് 10 ജിബി 3ജി/4ജി ഇന്റര്‍നെറ്റ് ഡാറ്റ വാഗ്ദാനവുമായി എയര്‍ടെല്‍. പുതിയ 4ജി ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്കാണ് എയര്‍ടെല്‍ ഡാറ്റ പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 1 ജിബി ഉടനടി ക്രെഡിറ്റാകും. ബാക്കി 9 ജിബി മൈ എയര്‍ടെല്‍ ആപ്പിലൂടെ ഉപയോക്താവിന് സ്വന്തമാക്കാം.
28 ദിവസമാണ് പ്ലാനിന്റെ കാലാവധി. അടുത്ത 90 ദിവസത്തിനുള്ളില്‍ പരമാവധി മൂന്നു റീച്ചാര്‍ജുകള്‍ ഉപയോക്താവിന് നേടിയെടുക്കുകയും ചെയ്യാം. പുതിയ പ്ലാനിലുടെ വീണ്ടും ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് കമ്പനിയുടെ നീക്കം.
