തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് അവതരണം തുടങ്ങിയ ഒന്‍പത് മണിക്ക് ബജറ്റിലെ ഒരു വിവരവും പുറത്തുവന്നില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ബജറ്റ് അവതരണം തുടങ്ങിയ ശേഷം 9.50നാണ് ബജറ്റ് ചോര്‍ന്നത്. 9.50ന് ഇത് എങ്ങനെ ചോര്‍ന്നെന്ന കാര്യം പാര്‍ട്ടി അന്വേഷിക്കും. സാധാരണ ഗതിയില്‍ ബജറ്റ് അവതരണം കഴിഞ്ഞ ശേഷമാണ് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത്. അതിന് കുറച്ച് സമയം മുമ്പ് വിവരങ്ങള്‍ പുറത്തുപായതാണ് പ്രശ്നം. ഇത് എങ്ങനെ സംഭവിച്ചെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.