അക്ഷയ തൃതീയ ആഘോഷമാക്കാന്‍ വമ്പന്‍ ഓഫറുകളുമായാണു സ്വര്‍ണ വിപണി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. സ്വര്‍ണം വാങ്ങുന്നതിന് ഓണ്‍ലൈന്‍ സൗകര്യംവരെ ഒരുക്കിയിട്ടുണ്ട് പ്രധാന ജ്വല്ലറികള്‍.
സ്വര്‍ണ നാണയം സമ്മാനം നല്‍കിയാണ് ഭീമാ ജ്വല്ലറി അക്ഷയ തൃതീയ നാളില്‍ ഇടപാടുകാരെ വരവേല്‍ക്കുന്നത്. മേയ് ഒമ്പതിന് നടത്തുന്ന ഓരോ ലക്ഷം രൂപയുടേയും പര്‍ച്ചേസിന് പ്രധാന ആരാധാനാലയങ്ങളില്‍ പൂജിച്ച അക്ഷയ താലത്തിലാകും സ്വര്‍ണ നാണയം നല്‍കുക. ആരാധാനാലയങ്ങളില്‍ പൂജിച്ച സ്വര്‍ണ നാണയം പ്രത്യേക കൗണ്ടറുകളിലും കിട്ടും. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ പ്രമുഖ ക്ഷേത്രങ്ങളിലെ പൂജാരിമാരില്‍ നിന്നും നേരിട്ടു സ്വര്‍ണാഭരണങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ട്.
രണ്ടു ലക്ഷത്തിനു മുകളിലുള്ള വജ്രാഭരണം വാങ്ങുമ്പോള്‍ പത്തു ശതമാനം കിഴിവും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്വര്‍ണ നാണയവുമാണു തനിഷ്ക് ജ്വല്ലറി നല്‍കുന്ന ഓഫര്‍.
ജോയ് ആലുക്കാസ് 25000 രൂപക്കു മുകളിലുള്ള എല്ലാ പര്‍ചേസിനും സ്വര്‍ണ നാണയ സമ്മാന പദ്ധതി മുന്നോട്ടുവയ്ക്കുന്നു. ഓര്‍ഡറുകള്‍ ചെയ്യാനും എല്ലാ ഓര്‍ഡറുകള്‍ക്കും സമ്മാനം നേടാനും സാധിക്കും.
25,000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണാഭരണ പര്‍ചേസിനൊപ്പം സ്വര്‍ണ്ണനാണയ സമ്മാന പദ്ധതി ജോസ്‌കോയും ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ഷോറൂമുകളിലും ഫെസ്റ്റിവല്‍ കളക്ഷനുകളുടെയും ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങളുടെ ശേഖരവും അക്ഷയ തൃതീയക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഐശ്വര്യലക്ഷ്മി ഡിസൈനുകളും, ഏത് ബജറ്റിനുമിണങ്ങിയ മറ്റ് ഡിസൈനുകളും ജോസ്‌കോ ലഭ്യമാക്കിയിട്ടുണ്ട്. വജ്രാഭരണം വാങ്ങുമ്പോള്‍ കാരറ്റിന് 5000 രൂപ വിലക്കിഴിവും ഉണ്ട്. മെയ് 14 വരെയുള്ള പര്‍ചേസുകള്‍ക്കു അഞ്ചു ശതമാനം മുതല്‍ മുടക്കില്‍ ബുക്ക് ചെയ്യാനുമാകും.
മലബാര്‍ ജ്വല്ലറി ആന്‍ഡ് ഡയമണ്ട്സിലും കല്യാണ്‍ ജ്വല്ലേഴ്സിലും വിലക്കിഴിവും സമ്മാന പദ്ധതികളും സാധ്യമാക്കിയിട്ടുണ്ട്. മുത്തൂറ്റ് എക്സിംമിലും വെള്ളി ആഭരണങ്ങള്‍ക്കും സ്വര്‍ണ്ണാഭരണങ്ങളക്കുമാണ് പ്രത്യേക കിഴിവ് നല്‍കുന്നത്.
ആറു ശതമാനം വിലക്കിഴിവില്‍ പോസ്റ്റോഫിസുകളില്‍ നിന്നും സ്വര്‍ണ്ണനാണയങ്ങള്‍ വാങ്ങാം. കേന്ദ്ര സര്‍ക്കാരും റിലയന്‍സ് മണിയും ചേര്‍ന്നാണ് ഈ പദ്ധതിയൊരുക്കുന്നത്.
