തിരുവനന്തപുരം: ഇന്ന് അക്ഷയ തൃതീത. ക്ഷയിക്കാത്ത ഐശ്വര്യം കൈവരുന്ന ദിനം. ഇന്നു സ്വര്‍ണം വാങ്ങിയാല്‍ ഈ വര്‍ഷം മുഴുവന്‍ ഐശ്വര്യം ഒപ്പമുണ്ടാകുമെന്നു വിശ്വാസം. അതുകൊണ്ടുതന്നെ സ്വര്‍ണ വിപണി അക്ഷയ തൃതീയയെ വലിയ ആഘോഷമാക്കുകയാണ്.

ഒരു പവന്‍ സ്വര്‍ണത്തിന് 22480 രൂപയാണ് ഇന്നലെ സ്വര്‍ണ വില. ഈ മാസം ആദ്യം 22560 എന്ന ഉയര്‍ന്ന നിലയിലേക്ക് എത്തിയശേഷം മേയ് നാലിന് 22400ലേക്ക് ഇടിഞ്ഞ് അതേ നിലയില്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം അക്ഷയ തൃതീയ ദിനത്തില്‍ 20120 രൂപയായിരുന്നു സ്വര്‍ണ വില. വില്‍പ്പനയില്‍ 15 ശതമാനത്തോളം വര്‍ധനയാണ് ഇന്നു വിപണി പ്രതീക്ഷിക്കുന്നത്. വെള്ളി ആഭരണങ്ങള്‍ക്കും ജ്വല്ലറികള്‍ അക്ഷയ തൃതീയ ദിനത്തില്‍ വിലിയ വില്‍പ്പന പ്രതീക്ഷിക്കുന്നുണ്ട്. വന്‍ ഓഫറുകളാണു വിവിധ ജ്വല്ലറികള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 500 കോടി രൂപയുടെ വില്‍പ്പനയാണ് അക്ഷയ തൃതീയ ദിനത്തിലുണ്ടായത്. ഇത്തവണയും ഇത്രത്തോളം വില്‍പ്പന പ്രതീക്ഷിക്കുന്നു. ഓഹരി വിപണിയിലും ആഭരണ അധിഷ്ഠിത ഓഹരികളില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഗോള്‍ഡ് ഇടിഎഫുകളില്‍ ഇന്ന് അധിക വ്യാപാരം നടക്കും. പതിവു വ്യാപാര സമയത്തിനു പുറമേ വൈകിട്ട് നാലര മുതല്‍ ഏഴരവരെ വ്യാപാരം നടക്കുമെന്ന് എന്‍എസ്ഇ അറിയിച്ചു.

ഗൃഹോപകരണ വിപണിയും അക്ഷയ തൃതീയ ദിനത്തില്‍ വലിയ വില്‍പ്പന പ്രതീക്ഷിക്കുന്നുണ്ട്. ബിസ്മി അടക്കമുള്ള പ്രമുഖ ഗൃഹോപകരണ വിതരണക്കാര്‍ വലിയ ഓഫറുകളും നല്‍കുന്നുണ്ട്. ഗൃഹോപകരണങ്ങള്‍ക്കു പലിശ രഹിത വായ്പ നല്‍കുന്നതാണ് ബിസ്മിയുടെ അക്ഷയ തൃതീയ ഓഫര്‍. ടിവിയും ഫ്രിഡ്ജും എസിയുമൊക്കെ വലിയ വിലക്കുറവില്‍ നല്‍കുന്നുമുണ്ട്.

ഐഡിയല്‍ ഹോം അപ്ലയന്‍സസില്‍ ഒരു രൂപ മാത്രം നല്‍കി ഗൃഹോപകരണങ്ങള്‍ വാങ്ങാം. ഫിനാന്‍സ് പദ്ധതിപ്രകാരമാണിത്. മൂന്നു ദിവസം ഈ ഓഫര്‍ ലഭിക്കും.