മുംബൈ: ഓഹരി വിപണികളിൽ ഇന്ന് റെക്കോഡ് നേട്ടമാണ് ഉണ്ടായത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 9,500ന് മുകളിലെത്തി. സെൻസെക്സും സർവ്വകാല നേട്ടത്തിലാണ്. സെൻസെക്സ് 260 പോയന്‍റ് ഉയർന്ന് 30,582ൽ ക്ലോസ് ചെയ്തു. 66 പോയന്‍റ് നേട്ടത്തോടെ 9,512ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. മെയ് 30ന് കേരള തീരത്ത് കാലവർഷം എത്തുമെന്ന പ്രവചനമാണ് വിപണികളെ നേട്ടത്തിലേക്ക് ഉയർത്തിയത്. വിദേശ നിക്ഷേപം കൂടിയതും വിപണിയെ തുണച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred