ഇന്ത്യയിലെ ഉപഭോക്താക്കളെ അങ്ങനെയെങ്ങ് വിടാന്‍ ഫ്ലിപ്പ്കാര്‍ട്ടും ആമസോണും തയ്യാറാകുന്നില്ല. ദീപാവലി മുന്നില്‍ക്കണ്ട് ഈ സീസണിലെ മൂന്നാമത് ഓഫര്‍ വില്‍പനയ്‌ക്ക് ഒരുങ്ങുകയാണ് ആമസോണും ഫ്ലിപ്പ്കാര്‍ട്ടും. ഒക്‌ടോബര്‍ 25 മുതല്‍ ഒക്‌ടോബര്‍ 28 രാത്രി 11.59 വരെയാണ് മൂന്നാം റൗണ്ട് ഓഫര്‍ വില്‍പന. ബിഗ് ദീവാലി സെയില്‍ എന്ന പേരിലാണ് ഫ്ലിപ്പ്കാര്‍ട്ട് വീണ്ടുവരുന്നത്. അതേസമയം ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ത്തന്നെയാണ് ആമസോണിന്റെ വില്‍പന. തുണിത്തരങ്ങള്‍, മൊബൈല്‍ഫോണുകള്‍, മറ്റ് ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിവയ്‌ക്കാണ് പ്രധാനമായും ഓഫറുകള്‍ നല്‍കുക. കൂടാതെ അര മണിക്കൂര്‍ ഇടവിട്ട് ഫ്ലാഷ് സെയിലുകളും ഉണ്ടാകും. ഇതുവഴി നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട ഉല്‍പന്നങ്ങള്‍ വളരെ തുച്ഛമായ വിലയ്‌ക്ക് വാങ്ങാനുള്ള അവസരമുണ്ടാകും. ബംപര്‍ ബൊണാന്‍സ എന്ന പേരില്‍ ഈ സീസണിലെ വമ്പന്‍ ഓഫറുകളും ഈ സമയത്ത് ലഭ്യമാകും. കൂടാതെ എസ് ബി ഐ, സിറ്റിബാങ്ക് തുടങ്ങിയ ബാങ്കുകളുമായി ചേര്‍ന്ന് ആമസോണും ഫ്ലിപ്കാര്‍ട്ടും പത്തു മുതല്‍ പതിനഞ്ച് ശതമാനം വരെ ഓഫറുകള്‍ നല്‍കുന്നുണ്ട്.