മുംബൈ: വനിതാ സംരംഭകരെ പരീശീലിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ വിപണനം അടക്കമുള്ളവ പരിശീലിപ്പിച്ച് ശാക്തീകരിക്കുന്നതിനുമായി ആമസോണ്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ആമസോണ്‍ സഹേലി എന്ന് പേരിട്ടിരിക്കുന്ന സ്റ്റോറിലൂടെ വനിതാ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ ആമസോണ്‍ വിപണി വഴി വിറ്റഴിക്കുകയും ചെയ്യും. രാജ്യത്തെമ്പാടുമുള്ള വനിതാ സംരംഭകരെ പരിശീലിപ്പിക്കാന്‍ വര്‍ക്ക് ഷോപ്പുകളും ആമസോണ്‍ സജ്ജീകരിക്കും. ഹൈദരബാദില്‍ നടന്ന ആഗോള സംരംഭകത്വ സംഗമത്തില്‍ വെച്ചാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്. സെല്‍ഫ് എംപ്ലോയിഡ് വിമണ്‍ അസോസിയേഷന്‍ (സേവ), ഇംപള്‍സ് സോഷ്യല്‍ എന്റര്‍പ്രൈസ് എന്നിവയുടെ സഹകരണത്തോടെയാണ് ആദ്യഘട്ടത്തില്‍ ആമസോണ്‍ സഹേലി പ്രവര്‍ത്തിക്കുക.