ആമസോണിന്‍റെ ഓഹരി വിലയിൽ കഴിഞ്ഞ മാസങ്ങളിലുണ്ടായ കുതിപ്പാണ് കമ്പനിയുടെ വിപണി മൂല്യം കൂടാന്‍ കാരണം.

തിരുവനന്തപുരം: ലോകത്തെ മുന്‍ നിര ഓൺലൈൻ കമ്പനിയായ ആമസോണിന്റെ വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളറായി. ഇതോടെ ആപ്പിള്‍ കഴിഞ്ഞാൽ ഒരു ലക്ഷം കോടി ഡോളര്‍ ക്ലബ്ബിലെത്തുന്ന ലോകത്തെ രണ്ടാമത്തെ കമ്പനിയായി ആമസോണ്‍ മാറി. 

ആമസോണിന്‍റെ ഓഹരി വിലയിൽ കഴിഞ്ഞ മാസങ്ങളിലുണ്ടായ കുതിപ്പാണ് കമ്പനിയുടെ വിപണി മൂല്യം കൂടാന്‍ കാരണം. 15 മാസം കൊണ്ടാണ് ആമസോണിന്റെ ഓഹരി വില ഇരട്ടിയായത്. 

38 വര്‍ഷം കൊണ്ടാണ് ആപ്പിളിന്‍റെ വിപണി മൂലം ഒരു ലക്ഷം കോടി ഡോളറിലെത്തിയതെങ്കില്‍ ആമസോണിന് ഈ നിലയിലെത്താന്‍ 21 വര്‍ഷമേ വേണ്ടി വന്നുള്ളൂ. 

1994 ലാണ് ജെഫ് ബിസോസ് ആമസോണ്‍ തുടങ്ങിയത് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നന്മാരില്‍ ഒരാൾ കൂടിയാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബിസോസ്.