ക്ലബില്‍ ഫോട്ടോഗ്രാഫിക്കായുളള ട്യൂട്ടോറിയലുകളും ടിപ്സുകളുമുണ്ടാവും

ദില്ലി: ഫോട്ടോഗ്രാഫി സ്നേഹികള്‍ക്കും ഫോട്ടോഗ്രാഫി പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കുമായി ഇ- കൊമേഴ്സ് ഭീമന്മാരായ ആമസോണ്‍ ഓണ്‍ലൈന്‍ ക്ലബ് തുടങ്ങി. ക്ലബില്‍ എല്ലാവര്‍ക്കും ഇടമുണ്ടാവും. ഷട്ടര്‍ബഗ്ഗ് എന്നാണ് ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി പ്ലാറ്റ്ഫോമിന് നല്‍കിയിരിക്കുന്ന പേര്.

ക്ലബില്‍ ഫോട്ടോഗ്രാഫിക്കായുളള ട്യൂട്ടോറിയലുകളും ടിപ്സുകളുമുണ്ടാവും. ഇവ ക്യാമറ ഉപയോഗിക്കാന്‍ ഒട്ടും അറിയാത്തവര്‍ക്ക് പോലും പ്രയോജനകരമായാണ് ആമസോണ്‍ ടൂട്ടോറിയലുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ഓഫ്‍ലൈന്‍ വര്‍ക്ക്ഷോപ്പുകള്‍, ഫോട്ടോഗ്രാഫി സ്കില്ലുകള്‍ പ്രദര്‍ശിപ്പിക്കാനുളള മത്സരങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി ക്ലബ്ബിന്‍റെ ഭാഗമായി നടത്തും.