കൊല്‍ക്കത്ത: ആപ്പിളിന്‍റെ ഇന്ത്യന്‍ ഘടകം ആപ്പിള്‍ ഇന്ത്യയ്ക്ക് വന്‍ വരുമാന വളര്‍ച്ച. 12 ശതമാനം വരുമാന വളര്‍ച്ചയാണ് അവര്‍ കൈവരിച്ചത്. ഇപ്പോള്‍ 13,098 കോടി രൂപയാണ് അവരുടെ വരുമാനം. 2017 സാമ്പത്തിക വര്‍ഷത്തില്‍ 11,704.32 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 

ആപ്പിള്‍ ഇന്ത്യയുടെ നിലവിലെ അറ്റാദയം 373.38 കോടി രൂപയില്‍ നിന്ന് 896.33 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മാക്, ഐഫോണ്‍ എക്സ് തുടങ്ങിയ മോഡലുകളുടെ വില്‍പ്പനയില്‍ വന്‍ വളര്‍ച്ച നേടിയതാണ് നേട്ടത്തിന് ആധാരം. 

 ചൈനീസ് ബ്രാന്‍ഡുകളായ ഷഓമി, ബിബികെ ഇലക്ട്രോണിക്സ് കോര്‍പ്പിന്‍റെ ഉടമസ്ഥതയിലുളള ഓപ്പോ, വിവോ, വണ്‍പ്ലസ് എന്നീ ബ്രാന്‍ഡുകളാണ് വിപണിയില്‍ ആപ്പിളിന്‍റെ മുഖ്യ എതിരാളികള്‍.