ആപ്പിള്‍ ബംഗളുരുവില്‍ നിര്‍മാണ യൂനിറ്റ് തുടങ്ങുന്ന വിവരം കര്‍ണാടക ഐടി മന്ത്രി പ്രിയങ്ക് കാര്‍ഗെയാണ് വെളിപ്പെടുത്തിയത്. ആപ്പിള്‍ പ്രതിനിധികളുമായി മന്ത്രി തല ചര്‍ച്ചകള്‍ നടന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം കരാറുകളില്‍ ഒപ്പിടും. 

ആപ്പിളിനു വേണ്ടി ഫോണ്‍ നിര്‍മിക്കുന്ന തായ്‌വാന്‍ കമ്പനി വിസ്‌ട്രോണ്‍ കോര്‍പറേഷന്‍ ആയിരിക്കും ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മിക്കുക. ബംഗളുരുവിലെ പീന്യ ഇന്‍ഡസ്ട്രിയല്‍ നിര്‍മാണ ഏരിയയിലായിരിക്കും യൂനിറ്റ് വരിക.