Asianet News MalayalamAsianet News Malayalam

വ്യവസായ സംരംഭകര്‍ക്കായുള്ള ഏഷ്യാനെറ്റ് ന്യൂസ് എസ്എംഇ പുരസ്‍കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

ചെറുകിട ഇടത്തരം വ്യവസായ സംരഭകര്‍ക്കായുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ എസ്എംഇ പുരസ്കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി 15 നുള്ളില്‍ അപേക്ഷകള്‍ അയക്കണം. ചെറുകിട-ശരാശരി വ്യവസായങ്ങളെ സ്വന്തം കർമ്മമണ്ഡലമായി തെരഞ്ഞെടുത്ത്, കഠിനാദ്ധ്വാനത്തിലൂടെ വിജയം കൈവരിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് എസ്എംഇ പുരസ്കാരങ്ങളിലൂടെ ആദരിക്കുന്നത്. 

application invited for Asianet news SME awards
Author
Trivandrum, First Published Feb 9, 2019, 10:39 PM IST

തിരുവനന്തപുരം: ചെറുകിട ഇടത്തരം വ്യവസായ സംരഭകര്‍ക്കായുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ എസ്എംഇ പുരസ്കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി 15 നുള്ളില്‍ അപേക്ഷകള്‍ അയക്കണം. ചെറുകിട-ശരാശരി വ്യവസായങ്ങളെ സ്വന്തം കർമ്മമണ്ഡലമായി തെരഞ്ഞെടുത്ത്, കഠിനാദ്ധ്വാനത്തിലൂടെ വിജയം കൈവരിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് എസ്എംഇ പുരസ്കാരങ്ങളിലൂടെ ആദരിക്കുന്നത്. ഉത്പന്നത്തിലെ പുതുമ, ഉത്പാദനത്തിന്റെ ഓരോഘട്ടങ്ങളിലും പുലർത്തുന്ന ഗുണനിലവാരം, വിതരണ-വില്പനാ ശൃംഖലകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനരീതി, സാമ്പത്തികമായുണ്ടാവുന്ന ലാഭം അങ്ങനെ എല്ലാവിധ ഘടകങ്ങളും കണക്കിലെടുത്താണ് പുരസ്‌കാര നിർണയ സമിതി വിജയികളെ നിശ്ചയിക്കുന്നത്.

മത്സരവിഭാഗങ്ങൾ

1.    തുണി/വസ്ത്രങ്ങൾ

2.    കാർഷിക /പ്രൊസസ്ഡ് ഫുഡ്/ സീഫുഡ്

3.    കരകൗശല വസ്തുക്കൾ

4.    ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ

5.    ഫാർമസ്യൂട്ടിക്കൽ/ബയോ-ടെക്‌നോളജി ഉത്പന്നങ്ങൾ

6.    കൃഷി ഉപകരണ നിർമ്മാണം

7.    തടി/സ്റ്റീൽ ഫർണിച്ചറുകൾ

8.    റബ്ബർ ഉത്പന്നങ്ങൾ

9.    പ്ലാസ്റ്റിക് ഉത്പന്നങ്ങൾ

10. പ്രിന്‍റിങ്ങ് പാക്കേജിങ്ങ്

11. ചെരുപ്പ്/ഷൂസ് നിർമ്മാണം

12. എസ്എംഇ ഓഫ് ദി ഇയർ പുരസ്കാരം

13. മികച്ച വനിതാ സംരംഭക

14. മികച്ച യുവസംരംഭക/സംരംഭകൻ

15. സാമൂഹിക പ്രതിബദ്ധതയുള്ള വ്യവസായസംരംഭം

പുരസ്‌കാരത്തിന് സമർപ്പിക്കാനുള്ള മാനദണ്ഡങ്ങൾ

·കേരളത്തിൽ രജിസ്റ്റർ ചെയ്ത ഒറ്റയ്ക്കോ പാര്‍ട്ടണര്‍ഷിപ്പിലോ നടത്തപ്പെടുന്ന,അല്ലെങ്കിൽ പബ്ലിക്/പ്രൈവറ്റ് കമ്പനികൾ, അല്ലെങ്കിൽ കുടുംബസ്ഥാപനം, അല്ലെങ്കിൽ ട്രസ്റ്റുകൾ വഴി പ്രവർത്തിക്കുന്ന ചുരുങ്ങിയത് മൂന്നുവർഷമെങ്കിലും പ്രവർത്തന പരിചയമുള്ള ചെറുകിട-ശരാശരി വ്യവസായ സംരംഭങ്ങളാവണം.

·ഉടമകൾ ഇപ്പോൾ കേരളത്തിൽ താമസമുള്ള ഇന്ത്യൻ പൗരന്മാരായിരിക്കണം

·31 മാർച്ച് 2018 അല്ലെങ്കിൽ 31 ഡിസംബർ 2017ന് 250 കോടിക്കു താഴെ വരുമാനമുള്ള കമ്പനികളായിരിക്കണം

·പങ്കെടുക്കുന്നയാളിന്‍റെ കേരളത്തിലെ വ്യവസായവുമായി ബന്ധപ്പെട്ടായിരിക്കണം എൻട്രി

· സഹോദരസ്ഥാപനങ്ങളുടെയോ, മാതൃസ്ഥാപനങ്ങളുടെയോ പേരിലോ അല്ലെങ്കിൽ മാതൃസ്ഥാപനങ്ങളുടെ ഉപസ്ഥാപനങ്ങളുടെ പേരിലോ ആവരുത് എൻട്രി

· ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ജീവനക്കാർ, പുരസ്കാരം സ്പോൺസർ ചെയ്യുകയോ, പ്രസ്തുത പരിപാടിയിൽ പാര്‍ട്ട്ണര്‍മാരായോ പങ്കെടുക്കുകയോ ചെയ്യുന്ന കമ്പനികൾ പങ്കെടുക്കാൻ പാടില്ല

· പുരസ്‌കാരത്തിന് പരിഗണിക്കപ്പെടാനുള്ള യോഗ്യതയെ സംബന്ധിച്ച ഏതൊരു തർക്കത്തിന്‍റെയും അന്തിമ തീരുമാനം ജൂറിയുടേതായിരിക്കും

അപേക്ഷകള്‍ അയക്കാം...

Follow Us:
Download App:
  • android
  • ios