തിരുവനന്തപുരം: അപ്പോളോ ബില്‍ഡേഴ്‌സിന്റെ അത്യാധുനിക ഹോട്ടലായ അപ്പോളോ ഡിമോറ ഹോട്ടല്‍ തിരുവനന്തപുരം തമ്പാനൂരില്‍ പ്രവര്‍ത്തനം തുടങ്ങി. ശശി തരൂര്‍ എം പിയും മേയര്‍ വി കെ പ്രശാന്തും ചേര്‍ന്ന് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു. എം എല്‍ എമാരായ വി എസ് ശിവകുമാര്‍, ഒ രാജഗോപാല്‍, മുന്‍ എം എല്‍ എ വി ശിവകുട്ടി എന്നിവര്‍ വിവിധ ഹാളുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അപ്പോളോ ബില്‍ഡേഴ്‌സിന്റെ രണ്ടാമത്തെ ഹോട്ടല്‍ ഉടന്‍ കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തായാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ബിസിനസ് ക്ലാസ് ഹോട്ടലായ ഡിമോറയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ നാലു വന്‍ ഹാളുകളുണ്ട്. വേഗ ഡിമോറ എന്ന ബ്രാന്‍ഡില്‍ വെജിറ്റേറിയന്‍ ഹോട്ടലും ഡൈനിംഗ് ഹാളും ഇതിന്റെ ഭാഗമായി ഉണ്ട്. തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന്റെ സമീപത്ത് ഒന്നര ഏക്കര്‍ സ്ഥലത്തായാണ് അപ്പോളോ ഡിമോറ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.
