ബാങ്കിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി ഡിസംബർ 30ന് ശേഷം മാറ്റുമെന്ന് കേന്ദ്ര ധനസഹമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാള്‍. ആയിരം രൂപ നോട്ട് തിരിച്ചു കൊണ്ടുവരില്ലെന്നും അര്‍ജുന്‍ റാം മേഘ്‍വാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബാങ്കിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി ഡിസംബർ 30ന് ശേഷം മാറ്റും. ആയിരം രൂപ നോട്ട് തിരിച്ചു കൊണ്ടുവരില്ല. സഹകരണ ബാങ്കുകൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാവും. പൊതു ബജറ്റിൽ ആശ്വാസ നടപടികൾ ആലോചിക്കുന്നു. നോട്ട് അസാധുവാക്കൽ നടപടി വിജയമാണ്. കൂടുതൽ നടപടി വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അര്‍ജുന്‍ റാം മേഘ്‍വാള്‍ പറഞ്ഞു.