ദില്ലി: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിക്കുന്ന ലോകസാമ്പത്തികഫോറത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലി പങ്കെടുക്കില്ല.
ഫിബ്രുവരി ഒന്നിന് അവതരിപ്പിക്കേണ്ട യൂണിയന്‍ ബജറ്റിനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലായതിനാലാണ് സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കേണ്ടെന്ന് ധനമന്ത്രി തീരുമാനിച്ചത്. മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന അവസാന പൂര്‍ണബജറ്റാണ് ഇൗ വര്‍ഷത്തേത് എന്നതിനാല്‍ വലിയ പ്രാധാന്യമാണ് ബജറ്റിനുള്ളത്.
അതേസമയം ധനമന്ത്രയില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വന്‍സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ദാവോസിലെത്തുന്നത്. 1997-ല്‍ ദേവഗൗഡയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോകസാമ്പത്തികഫോറത്തില്‍ പങ്കെടുക്കുന്നത്. ആറോളം കേന്ദ്രമന്ത്രിമാരും രാജ്യത്തെ മുന്‍നിര കമ്പനികളുടെ മേധാവികളും മോദിക്കൊപ്പം ദാവോസിലെത്തുന്നുണ്ട്.
