അമേരിക്കയിലെ സിലിക്കണ്‍വാലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഷ ജഡേജ മോട് വാനി കൊച്ചി ബിനാലെയില്‍ മുടക്കിയിരിക്കുന്നത് ഒരു കോടി രൂപയാണ്.എന്തിലും ലാഭം മാത്രം നോക്കി ചെയ്യുന്ന സംരംഭകയുടെ ബുദ്ധിയല്ല ബിനാലെയില്‍ നിക്ഷേപിക്കാന്‍ ആഷയെ പ്രേരിപ്പിച്ചത്. നിക്ഷേപം എന്നതിലുപരി കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഉണ്ട്.
ഗൂഗിള്‍ മാര്‍ഗ്ഗനിര്‍ദ്ദേശികളില്‍ പ്രധാനിയായിരുന്ന ഭര്‍ത്താവ് രാജീവ് മോട് വാനിയുമായി ചേര്‍ന്ന് നൂറിലേറെ സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപകപങ്കാളിത്തം നേടിയിരുന്നു ആഷ. മൂന്നുവര്‍ഷം മുമ്പ രാജീവ് മോട് വാനിയുടെ മരണശേഷം ഇന്ത്യയില്‍നിന്ന് സിലിക്കണ്‍ വാലിയിലെത്തുന്ന സംരംഭകര്‍ക്കായി രാജീവ് സര്‍ക്കിള്‍ ഫൗണ്ടേഷന് തുടക്കമിട്ടു.
