എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണി

ദില്ലി: ഇന്ത്യന്‍ വ്യാപാര വ്യവസായ രംഗത്തുളളവരുടെ സംഘടനയായ അസ്സോചം (അസ്സോസിയേറ്റഡ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ നയം വ്യക്തമാക്കി. നികുതി നിരക്കുകള്‍ കുറച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കണമെന്നാണ് അസ്സോചത്തിന്‍റെ ആവശ്യം. 

അന്താരാഷ്ട്ര ക്രൂഡ് വിലയ്ക്കനുസരിച്ച് ഇന്ത്യയുടെ ആഭ്യന്തര എണ്ണവിലയും നിയന്ത്രിച്ച് നിര്‍ത്തമെന്നതാണ് അസ്സോചത്തിന്‍റെ ആവശ്യം. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവന്ന് വില കുറയ്ക്കേണ്ടത് രാജ്യത്തിന്‍റെ വ്യവസായിക - വാണിജ്യ പുരോഗതിക്ക് ആവശ്യമാണെന്നും അസ്സോചം സെക്രട്ടറി ജനറല്‍ ഡി.എസ്. റാവത്ത് അഭിപ്രായപ്പെട്ടു. 

എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണിയാണ്. ഇത് മൂലം ജനങ്ങളുടെ ഗാര്‍ഹിക ചിലവുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു. ചരക്ക് ഗതാഗതം താറുമാറായി പ്രശ്നങ്ങള്‍ ഇന്ത്യയ്ക്ക് ഹിതകരമല്ലാതെ മുന്നോട്ട് പോവുകയാണെന്നും അസ്സോചം അറിയിച്ചു.