ഈദ് ആഘോഷിച്ച് അറ്റ്ലസ് രാമചന്ദ്രന്‍

ദുബായ്: ദുബായില്‍ മൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായ അറ്റ്ലസ് രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കുന്ന ചിത്രം പുറത്ത്. അദ്ദേഹത്തിന്‍റെ മൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തെ തുടര്‍ന്ന് അറ്റ്ലസ് ഗ്രൂപ്പിന് തകര്‍ച്ച നേരിട്ടിരുന്നു. 

View post on Instagram

എന്നാല്‍ എല്ലാ തകര്‍ച്ചയില്‍ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ താന്‍ ഉയര്‍ന്നു വരുമെന്നായിരുന്നു ജയില്‍ മോചിതനായ ശേഷം രാമചന്ദ്രന്‍ പറഞ്ഞത്. മാധ്യമത്തിന്‍റെ ദുബായ് ലേഖകനായ സാവദ് റഹ്മാന്‍ അദ്ദേഹത്തെ വീട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രം പിന്നീട് സാവദ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് അദ്ദേഹം കാണപ്പെട്ടതെന്ന് സാവദ് റഹ്മാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.