80 ശതമാനം എടിഎമ്മുകളിലും പണുമുണ്ടെന്ന് കേന്ദ്രമന്ത്രി ചിലയാളുകൾ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഭവനയിൽ വിരയുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും മന്ത്രി

ദില്ലി: രാജ്യത്തെ 80 ശതമാനം എടിഎമ്മുകളിലും പണുമുണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രസാദ് ശുക്ല. ചിലയാളുകൾ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഭവനയിൽ വിരയുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ശുക്ല പറഞ്ഞു. അതിനിടെ രാജ്യത്ത് 70,000 കോടി രൂപയുടെ കറൺസി ക്ഷാമം ഉണ്ടെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിതി മെച്ചപ്പെട്ടതായും എസ്ബിഐ അറിയിച്ചു.

2,0000 രൂപ പൂഴ്ത്തിവച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കര്‍ണാടകയിലും ആന്ധ്രയിലുമായി 35 ഓളം സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. 900 കോടി രൂപയോളമാണ് ബിഹാറിൽ മാത്രം എത്തിച്ചത്. കറന്‍സി ക്ഷാമത്തിന്‍റെ തീവ്രത കുറഞ്ഞെങ്കിലും ബിഹാര്‍, മധ്യപ്രദേശ്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ എടിഎമ്മുകളിൽ നിന്ന് പണം കിട്ടുന്നില്ലെന്ന പരാതികൾ തുടരുകയാണ്