മൊബൈല്‍ ഡാറ്റാ ഉപയോക്താക്കള്‍ക്ക് ഇതിലും നല്ല കാലം ഇനി വരാനില്ല. മൊബൈല്‍ ഡാറ്റ ഓഫറുകളുടെ പെരുമഴയുമായാണ് എയര്‍ടെല്ലും, വോഡാഫോണും, ജിയോയും അടക്കമുള്ള കമ്പനികള്‍ എത്തിയിരിക്കുന്നത്. നിലവില്‍ മികച്ച എട്ട് പ്ലാനുകളുമായാണ് കമ്പനികള്‍ എത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

28 ദിവസം വലിഡിറ്റിയോടെ 70 ജി.ബി ഡാറ്റ വെറും 549 രൂപയ്ക്ക് നല്‍കിയാണ് എയര്‍ടെല്‍ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. ദിവസം 2.5 ജി.ബി വരെയായിരിക്കും ഉപയോഗിക്കാനാവുക.

244 രൂപയ്ക്ക് 28 ജി.ബി 28 ദിവസത്തെ വാലിഡിറ്റിയോടെ ഉപയോഗിക്കാവുന്ന മറ്റൊരു ഓഫറും എയര്‍ടെല്‍ അവതരിപ്പിക്കുന്നു. ഒരു ജി.ബി. ആയിരിക്കും ഒരു ദിവസത്തെ പരിധി.

വോഡഫോണും തകര്‍പ്പന്‍ ഓഫറാണ് പുറത്തുവിട്ടിരിക്കുന്നത്. 70 ദിവസത്തെ വാലിഡിറ്റിയോടെ 70 ജി.ബി ഡാറ്റ. ദിവസം 1 ജി.ബി ഉപയോഗിക്കുന്ന തരത്തിലാണ് ഓഫര്‍.

28 ദിവസത്തെ വാലിഡിറ്റിയില്‍ 28 ജി.ബി 347 രൂപയ്ക്ക് നല്‍കുന്നതാണ് ഐഡിയയുടെ ഓഫര്‍. ഒരു ദിവസം ഒരു ജി.ബി വീതം ഉപയോഗിക്കാം.

399 രൂപയ്ക്ക് 84 ദിവസം 84 ജി.ബി ഉപയോഗിക്കാവുന്ന ഓഫറുമായാണ് ജിയോ എത്തിയത്. ഒരു ദിവസം ഒരു ജി.ബി വീതം ഇത് ഉപയോഗിക്കാം. 309 രൂപയ്ക്ക് 56 ജി.ബി 56 ദിവസത്തേക്ക് ഒരു ജി.ബി വീതം ഉപയോഗിക്കാവുന്ന ഓഫറും ജിയോ നല്‍കുന്നുണ്ട്.

348 രൂപയ്ക്ക് 84 ദിവസത്തേക്ക് 84 ജി.ബി നല്‍കുന്ന ഓഫറുമായി എയര്‍സെല്ലും രംഗത്തുണ്ട്. ദിവസപരിധി ഒരു ജി.ബിയാണ്.

60 ദവസത്തെ വലിഡിറ്റിയില്‍ 666 രൂപയ്ക്ക് 120 ജി.ബി ഡാറ്റയാണ് ബി.എസ്.എന്‍.എല്‍. വാഗ്ദാനം ചെയ്യുന്നത്.