Asianet News MalayalamAsianet News Malayalam

രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമായി, എടിഎമ്മും കാലിയാകും

  • രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമായി, എടിഎമ്മും കാലിയാകും
Bank Strike For 2 Days Begins Salary Withdrawal ATM Services May Get Hit

ദില്ലി:  ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്കിനെ തുടർന്ന് രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവർത്തനം നിശ്ചലമായി.  വേതന വർധന ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരാണ് പണിമുടക്കുന്നത്. വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് സമരം.

പൊതുമേഖല-സ്വകാര്യ ബാങ്കുകളുടെ ശാഖകളൊന്നും തുറന്നിട്ടില്ല. എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കൃത്യമായി പണം നിറയ്ക്കാനാകാത്തത് എടിഎമ്മുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടുത്തുമെന്ന് ആശങ്കയുണ്ട്.  പണിമുടക്കിന്‍റെ ഭാഗമായി വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് സമരക്കാർ മാർച്ച് നടത്തി. ശമ്പളദിനമായതിനാല്‍  കൂടുതല്‍ പണം എത്തിച്ചില്ലെങ്കില്‍ എടിഎമ്മും കാലിയാകുമെന്നും ആശങ്കയുണ്ട്

Follow Us:
Download App:
  • android
  • ios