പണിമുടക്കിന് ആഹ്വാനം ചെയ്ത മെയ് 30,31 തീയതികളില്‍ ബാങ്ക് സേവനങ്ങള്‍ മുടങ്ങും

ദില്ലി: വിവിധ തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത മെയ് 30,31 തീയതികളില്‍ ബാങ്ക് സേവനങ്ങള്‍ മുടങ്ങിയേക്കുമെന്ന് പൊതുമേഖല ബാങ്കുകള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ), കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയാണ് കസ്റ്റമേഴ്സിനായി വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചത്. ശമ്പളവര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. 

Add Asianetnews as a Preferred SourcegooglePreferred

ബാങ്ക് തൊഴിലാളികളുടെ സംഘടനകളുടെ പൊതുവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് (യു.എഫ്.ബിഎ) രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് രണ്ട് ശതമാനം മതിയെന്നതുള്‍പ്പെടെയുളള തീരുമാനങ്ങള്‍ക്കെതിരായാണ് സമരാഹ്വാനം.