ഒരു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങള്‍ക്കാണ് എച്ച്ഡിഎഫ്സി പലിശ നിരക്ക് വര്‍ദ്ധന ബാധകമാകുക.

ദില്ലി: എച്ച്ഡിഎഫ്സി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവര്‍ നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ 0.5 ശതമാനം വരെ ഉയര്‍ത്തിയപ്പോള്‍ ബാങ്ക് ഓഫ് ബറോഡ പലിശ നിരക്ക് 0.1 ശതമാനമാണ് ഉയര്‍ത്തിയത്. 

ഒരു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങള്‍ക്കാണ് എച്ച്ഡിഎഫ്സി പലിശ നിരക്ക് വര്‍ദ്ധന ബാധകമാകുക. അഞ്ച് മുതല്‍ 10 വര്‍ഷം വരെ 6.5 ശതമാനം പലിശ കിട്ടും. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ 7.25 ശതമാനവും.