ദില്ലിയുള്‍പ്പടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ മൂന്നിലൊന്ന് എ.ടി.എമ്മുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. എസ്ബിഐയുടെ ആകെയുള്ള 50,000 എടിഎമ്മുകളില്‍ 17,000 എണ്ണമേ ഇന്ന് പ്രവര്‍ത്തിക്കൂവെന്ന് വ്യക്തമാക്കിയിരുന്നതെങ്കിലും പല സ്ഥലങ്ങളിലും പണം കൃത്യമായി എത്തിക്കാന്‍ പ്രവര്‍ത്തിച്ചില്ല. ചില ബാങ്കുകളില്‍ സാങ്കേതികസംവിധാനം തകരാറായത് മൂലം പണം മാറ്റി നല്‍കാനും കഴിഞ്ഞില്ല
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള നികുതി, പിഴ തുടങ്ങിയവക്ക് പഴയ നോട്ടുകള്‍ കുറച്ച് കാലത്തേക്ക് കൂടി സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിമാന ടിക്കറ്റ്, ബസ് ടിക്കറ്റ് തുടങ്ങിയവക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ നല്‍കിയ ഇളവ് ഇന്ന് അര്‍ദ്ധ രാത്രി അവസാനിക്കും വലിയ തയ്യാറെടുപ്പ് ശേഷമാണ് നോട്ടുകള്‍ പിന്‍വലിച്ചതെന്ന് വാര്‍ത്താ വിതരണമന്ത്രി വെങ്കയ്യനായിഡു അറിയിച്ചു. തല്പര കക്ഷികളൊഴികെ മറ്റെല്ലാവരും മാറ്റത്തെ പിന്തുണച്ചെന്നും പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ബുദ്ധിമുട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
