22 കമ്പനികളുടെ ഓഹരികളാണ് വിറ്റഴിക്കുക

ദില്ലി: വിവിധ കമ്പനികളിലെ സര്‍ക്കാരിന്‍റെ ഓഹരികള്‍ വിറ്റഴിച്ച് വിപണിയില്‍ നിന്ന് 8,400 കോടി രൂപ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ഭാരത് 22 ഇടിഎഫ് രണ്ടാം ഘട്ടത്തിലൂടെയാവും ഇത് നടപ്പാക്കുക. രണ്ടാം ഘട്ടം ജൂണ്‍ 19 ന് ആരംഭിക്കും. ജൂണ്‍ 22 നാവും അവസാനിക്കുക. 

22 കമ്പനികളുടെ ഓഹരികള്‍ അവതരിപ്പിച്ചു കൊണ്ട് കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഭാരത് 22 ഇടിഎഫ് (ഭാരത് 22 ഫര്‍തര്‍ ഫണ്ട് ഓഫര്‍) സര്‍ക്കാര്‍ പുറത്തിറക്കിയത്. ഭാരത് 22 ല്‍ നിക്ഷേപകര്‍ക്ക് 2.5 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. പൊതുമേഖല ബാങ്കുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ഐടിസി ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബൊ തുടങ്ങിയ കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.