Asianet News MalayalamAsianet News Malayalam

ഹോട്ടല്‍ മുറികളുടെ നിരക്ക് കൂട്ടി വമ്പന്മാര്‍; യാത്രകളുടെ ചെലവ് കൂടിയേക്കും

2018-19 സാമ്പത്തിക വര്‍ഷം ഐടിസി ഹോട്ടല്‍സിന്‍റെ വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. 20 ശതമാനമായിരുന്നു വരുമാന വളര്‍ച്ച. ഐടിസി ഗ്രാന്‍ഡ് ഗോവ, ഐടിസി കോഹിനൂര്‍, ആരംഭിക്കാന്‍ പോകുന്ന ഐടിസി റോയല്‍ ബംഗാള്‍ തുടങ്ങിയവയാണ് ഗ്രൂപ്പിന് കീഴിലെ പ്രധാന ഹോട്ടലുകള്‍. 

big hotel groups increase tariff: may case increase travel expense
Author
Mumbai, First Published Feb 12, 2019, 12:54 PM IST

മുംബൈ: രാജ്യത്തെ ഹോട്ടല്‍ മുറികളുടെ നിരക്കുകളില്‍ പ്രധാന ഹോട്ടല്‍ ശൃംഖലകള്‍ വര്‍ധന വരുത്തി. ഐടിസി, അക്കോര്‍ ഹോട്ടലുകള്‍, ബജറ്റ് ഹോട്ടല്‍ ബ്രാന്‍ഡായ സരോവര്‍ തുടങ്ങിയവയിലെ മുറികളുടെ നിരക്കില്‍ എട്ട് മുതല്‍ 10 ശതമാനം വരെയാണ് വര്‍ധന വരുത്തിയത്. 

2018-19 സാമ്പത്തിക വര്‍ഷം ഐടിസി ഹോട്ടല്‍സിന്‍റെ വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. 20 ശതമാനമായിരുന്നു വരുമാന വളര്‍ച്ച. ഐടിസി ഗ്രാന്‍ഡ് ഗോവ, ഐടിസി കോഹിനൂര്‍, ആരംഭിക്കാന്‍ പോകുന്ന ഐടിസി റോയല്‍ ബംഗാള്‍ തുടങ്ങിയവയാണ് ഗ്രൂപ്പിന് കീഴിലെ പ്രധാന ഹോട്ടലുകള്‍. 

2019 ല്‍ നിരക്കുകളില്‍ വര്‍ധനവ് വരുന്നതോടെ വ്യവസായത്തില്‍ രണ്ടക്ക വളര്‍ച്ച നേടിയെടുക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് എച്ച്‍വിഎസ് അക്കോര്‍ സൗത്ത് ഏഷ്യ പ്രസിഡന്‍റ് മന്‍ദീപ് ലാംമ്പ പറഞ്ഞു. ഇന്ത്യയിലെ ഹോട്ടല്‍ വ്യവസായം ശരാശരി 70 ശതമാനം  ഒക്കുപെന്‍സി മാര്‍ക്കിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2017-18 ല്‍ ഇത് 66 ശതമാനമായിരുന്നു. 

പ്രമുഖ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പുകള്‍ നിരക്ക് ഉയര്‍ത്തിയതോടെ മറ്റ് ചെറുകിട ഹോട്ടലുകളിലും നിരക്ക് ഉയരാനുളള സാഹചര്യമൊരുങ്ങി. ഇതോടെ രാജ്യത്തെ ഹോട്ടല്‍ മുറികളുടെ വാടക നിരക്കില്‍ വര്‍ധനവുണ്ടായേക്കും. പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പുകള്‍ നിരക്കുകള്‍ ഉയര്‍ത്തിയതോടെ ദില്ലി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലാകും ഹോട്ടല്‍ മുറികളുടെ നിരക്കുകളില്‍ പെട്ടെന്ന് മാറ്റം വരുകയെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ നിഗമനം. വിനോദ സഞ്ചാരികളെ നിരക്ക് വര്‍ധന നേരിട്ട് ബാധിച്ചേക്കും.   

 

Follow Us:
Download App:
  • android
  • ios