Asianet News MalayalamAsianet News Malayalam

കള്ളപ്പണക്കാര്‍ക്ക് എട്ടിന്‍റെ പണി വരുന്നു

Black money Switzerland ratifies automatic exchange of information with India
Author
First Published Jun 16, 2017, 9:34 PM IST

ന്യൂഡൽഹി: ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളുമായി ബാങ്ക്​ അക്കൗണ്ട്​ സംബന്ധിച്ച വിവരങ്ങൾ കൈമാറാമെന്ന്​ സ്വിറ്റ്​സർലാൻഡ്​. സ്വിസ്​ ഫെഡറൽ കൗൺസില്‍ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 2018ൽ ഇത്​ നടപ്പിലാക്കാനാണ്​ പദ്ധതി. 2019ൽ സ്വിറ്റസർലാൻഡിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭിച്ച്​ തുടങ്ങും.

വൈകാതെ തന്നെ അക്കൗണ്ട്​ വിവരങ്ങൾ കൈമാറുന്നതിനുള്ള തിയതി ഇവർ കേന്ദ്രസർക്കാറിനെ അറിയിക്കുമെന്നാണ്​ സൂചന. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുമായി വിവരങ്ങൾ കൈമാറുന്നതിന്​ സ്വിസ്​ ഫെഡറൽ കൗൺസിലിൽ എതിർപ്പുകളൊന്നും ഉയർന്നില്ല. അതുകൊണ്ട്​ തന്നെ തീരുമാനം നടപ്പിലാക്കുന്നത്​ വൈകില്ല.

ഇന്ത്യയില്‍ പലപ്പോഴും ഏറെ ചൂടുള്ള ചര്‍ച്ച വിഷയമായിരുന്നു കള്ളപ്പണം. വിദേശ രാജ്യങ്ങളിലെ കള്ളപണം ഇന്ത്യയിലെത്തിച്ച്​ രാജ്യത്തെ ​ഓരോ പൗര​​​ന്‍റെയും അക്കൗണ്ടുകളിൽ അത്​ നിക്ഷേപിക്കുമെന്നായിരുന്നു  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ്​ വാഗ്​ദാനം.

ഇന്ത്യക്കാർക്ക്​ കൂടുതൽ കള്ളപണം നിക്ഷേപിച്ചിട്ടുള്ള സാധിക്കുന്ന രാജ്യമാണ്​ സ്വിറ്റസർലാൻഡ്​. ഇവിട​ത്തെ അക്കൗണ്ട്​ വിവരങ്ങൾ ലഭ്യമാകുന്നത്​ കള്ളപണത്തിനെതിരായ പോരാട്ടങ്ങൾക്ക്​ കൂടുതൽ കരുത്ത്​ പകരും.

ഇനി കേന്ദ്രത്തിന്‍റെ കോര്‍ട്ടിലാണ് പന്ത്. തെരെഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടു വച്ച വാഗ്ദാനങ്ങള്‍ പാലിക്കുകയാണെങ്കില്‍ അത് രാജ്യചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവാകും ഉണ്ടാകുക.

Follow Us:
Download App:
  • android
  • ios